കൊവിഡ് 19: മാറ്റിവച്ച സിബിഎസ്ഇ പരീക്ഷകള്‍ വെട്ടിച്ചുരുക്കും

ഒന്ന് മുതല്‍ എട്ട് വരെ ക്ലാസുകളിലെ എല്ലാ വിദ്യാര്‍ഥികളെയും വിജയിപ്പിക്കും. 9, 11 ക്ലാസുകളിലെ ടേം, പിരിയോഡിക്കല്‍ പരീക്ഷകളുടെ ഫലം, പ്രോജക്റ്റ് എന്നിവ വിലയിരുത്തി അര്‍ഹരായവരെ വിജയിപ്പിക്കും.

Update: 2020-04-01 18:02 GMT

ന്യൂഡല്‍ഹി: കൊവിഡ് 19 ഭീതിയുടെ പശ്ചാത്തലത്തില്‍ മാറ്റിവച്ച പരീക്ഷകള്‍ വെട്ടിച്ചുരുക്കാന്‍ സിബിഎസ്ഇ തീരുമാനിച്ചു. പത്ത്, പ്ലസ് ടു പരീക്ഷകള്‍ നടത്താനുള്ള അനുകൂല സാഹചര്യം വന്നാല്‍ തുടര്‍ന്നുള്ള പ്രവേശനങ്ങള്‍ക്ക് ആവശ്യമായ 29 മെയിന്‍ വിഷയങ്ങള്‍ക്ക് മാത്രം പരീക്ഷ നടത്തുമെന്ന് സിബിഎസ്ഇ അറിയിച്ചു. മാനവവിഭവശേഷി മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശത്തെ തുടര്‍ന്നാണ് തീരുമാനം.

പരീക്ഷ നടത്താത്ത വിഷയങ്ങളിലെ തുടര്‍ നടപടിക്രമങ്ങള്‍ പിന്നീട് വ്യക്തമാക്കും. വിദേശരാജ്യങ്ങളില്‍ ഇനി പരീക്ഷ നടത്തില്ല. വിദേശരാജ്യങ്ങളിലെ വിദ്യാര്‍ത്ഥികളുടെ കാര്യത്തിലും തുടര്‍നടപടിക്രമങ്ങള്‍ വൈകാതെ വ്യക്തമാക്കുമെന്ന് സിബിഎസ്ഇ അറിയിച്ചു.

ഒന്ന് മുതല്‍ എട്ട് വരെ ക്ലാസുകളിലെ എല്ലാ വിദ്യാര്‍ഥികളെയും വിജയിപ്പിക്കും. 9, 11 ക്ലാസുകളിലെ ടേം, പിരിയോഡിക്കല്‍ പരീക്ഷകളുടെ ഫലം, പ്രോജക്റ്റ് എന്നിവ വിലയിരുത്തി അര്‍ഹരായവരെ വിജയിപ്പിക്കും. ശേഷിക്കുന്നവര്‍ക്ക് ഓണ്‍ലൈന്‍ ഓഫ് ലൈന്‍ രീതികളില്‍ പരീക്ഷക്ക് അവസരമൊരുക്കുമെന്നും സിബിഎസ്ഇ വ്യക്തമാക്കി. 

Tags:    

Similar News