രാജ്യത്തെ സാമ്പത്തിക വളര്‍ച്ചയിലെ മെല്ലെപ്പോക്ക് സമ്മതിച്ച് കേന്ദ്രം

ഇന്ത്യയില്‍ ഇപ്പോഴും നിക്ഷേപക സാധ്യതകള്‍ നിലനില്‍ക്കുന്നുണ്ടെന്ന് മന്ത്രി അവകാശപ്പെട്ടു. അഞ്ച് ട്രില്യണ്‍ വളര്‍ച്ച രാജ്യത്തിന്റെ സാമ്പത്തിക രംഗം കൈവരിക്കുമെന്നും മന്ത്രി പറഞ്ഞു.

Update: 2019-12-03 15:33 GMT

ന്യൂഡല്‍ഹി: രാജ്യത്തെ സാമ്പത്തിക വളര്‍ച്ചയിലെ മെല്ലെപ്പോക്ക് സംബന്ധിച്ചുള്ള രാജ്യാന്തര സാമ്പത്തിക ഏജന്‍സികളുടെ നിരീക്ഷണങ്ങള്‍ സമ്മതിച്ച് കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂര്‍. സാമ്പത്തിക പ്രതിസന്ധിയെ പറ്റിയുള്ള രാജ്യാന്തര സാമ്പത്തിക ഏജന്‍സികളുടെ നിരീക്ഷണങ്ങള്‍ തള്ളാതെയാണ് കേന്ദ്ര മന്ത്രി ലോക്‌സഭയില്‍ ടിഎന്‍ പ്രതാപന്‍ എം.പിയുടെ ചോദ്യങ്ങള്‍ക്ക് രേഖാമൂലം മറുപടി നല്‍കിയത്.

2019-20 കാലയളവില്‍ ഇന്ത്യയുടെ വളര്‍ച്ച ഏഴ്് ശതമാനം വളരുമെന്നായിരുന്നു അന്താരഷ്ട്ര നാണ്യ നിധിയുടെ ആഗോള സാമ്പത്തിക കാഴ്ചപ്പാട്. എന്നാല്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയില്‍ ഗണ്യമായ കുറവുണ്ടായതോടെ അന്താരഷ്ട്ര നാണ്യ നിധി ഇത് മാറ്റി പ്രവചിച്ചുവെന്നും അതാകട്ടെ വെറും 6.1%മാത്രമാണെന്നുമാണ് മന്ത്രി സഭയെ അറിയിച്ചത്.

അതേസമയം, ഇന്ത്യയില്‍ ഇപ്പോഴും നിക്ഷേപക സാധ്യതകള്‍ നിലനില്‍ക്കുന്നുണ്ടെന്ന് മന്ത്രി അവകാശപ്പെട്ടു. അഞ്ച് ട്രില്യണ്‍ വളര്‍ച്ച രാജ്യത്തിന്റെ സാമ്പത്തിക രംഗം കൈവരിക്കുമെന്നും മന്ത്രി പറഞ്ഞു.




Tags:    

Similar News