ക്ഷാമബത്ത മൂന്ന് ശതമാനം വര്‍ധിപ്പിച്ചു; 47 ലക്ഷം കേന്ദ്ര ജീവനക്കാര്‍ക്ക് ആനുകൂല്യം ലഭിക്കും

ഇതോടെ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ 31 ശതമാനമായി ഉയരും. ഡിഎ, ഡിആര്‍ വര്‍ധനവിനുള്ള ശുപാര്‍ശയ്ക്ക് വ്യാഴാഴ്ച രാവിലെ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗമാണ് അംഗീകാരം നല്‍കിയത്.

Update: 2021-10-21 09:53 GMT
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെയും വിരമിച്ച ജീവനക്കാരുടെയും ക്ഷാമബത്ത മൂന്ന് ശതമാനം വര്‍ധിപ്പിക്കുന്നതിനുള്ള നിര്‍ദേശത്തിന് കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നല്‍കി. ഇതോടെ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ 31 ശതമാനമായി ഉയരും. ഡിഎ, ഡിആര്‍ വര്‍ധനവിനുള്ള ശുപാര്‍ശയ്ക്ക് വ്യാഴാഴ്ച രാവിലെ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗമാണ് അംഗീകാരം നല്‍കിയത്. ഒരു വര്‍ഷത്തിനു ശേഷം കഴിഞ്ഞ ജൂലൈയിലാണ് കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ഡിഎ വര്‍ധിപ്പിച്ചത്. എന്നാല്‍, കൊവിഡിനെ തുടര്‍ന്നുണ്ടായ കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം ജീവനക്കാരുടെ ഡിഎ, ഡിആര്‍ വര്‍ധന സര്‍ക്കാര്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ജൂലൈയില്‍ 17 ശതമാനത്തില്‍നിന്ന് ഡിഎ 28 ശതമാനമാനമായി ഉയര്‍ത്തി. ഇതിനു പിന്നാലെയാണ് ഡിഎ വീണ്ടും വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്.


കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഡിഎ, ഡിആര്‍ എന്നിവ മന്ത്രിസഭ വര്‍ധിപ്പിച്ചേക്കുമെന്ന് മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.


ഈ നീക്കം 47.14 ലക്ഷം കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും 68.62 ലക്ഷം പെന്‍ഷന്‍കാര്‍ക്കും ഗുണം ചെയ്യും. ഇത് ഖജനാവിന് പ്രതിവര്‍ഷം 9488.70 കോടി രൂപയുടെ അധികബാധ്യത വരുത്തും.




Tags:    

Similar News