ഛോട്ടാ രാജന്‍ കൊവിഡ് മുക്തനായി; ആശുപത്രിയില്‍നിന്നു ജയിലിലേക്ക് മാറ്റി

പരിശോധനാ ഫലം പോസിറ്റീവായി ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് ഏപ്രില്‍ 25നാണ് ഛോട്ടാ രാജനെ എയിംസില്‍ പ്രവേശിപ്പിച്ചത്.

Update: 2021-05-11 17:41 GMT
ന്യൂഡല്‍ഹി: അധോലോക കുറ്റവാളി ഛോട്ടാ രാജന്‍ കൊവിഡ് മുക്തനായി. എയിംസില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു ഛോട്ടാ രാജന്‍ അസുഖം മാറിയതിനെതുടര്‍ന്ന് ആശുപത്രിയില്‍നിന്നു ജയിലിലേക്ക് മാറ്റി. പരിശോധനാ ഫലം പോസിറ്റീവായി ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് ഏപ്രില്‍ 25നാണ് ഛോട്ടാ രാജനെ എയിംസില്‍ പ്രവേശിപ്പിച്ചത്.

2015ല്‍ ഇന്തോനേസ്യയില്‍ നിന്ന് പിടികൂടിയ ഛോട്ടാ രാജന്‍ തീഹാര്‍ ജയിലില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്നതിനിടെയാണ് കൊവിഡ് ബാധിതനായത്. കൊവിഡ് ബാധിച്ച് ഛോട്ടാ രാജന്‍ മരിച്ചതായി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇക്കാര്യം നിഷേധിച്ച് എയിംസ് അധികൃതര്‍ തന്നെ രംഗത്ത് വന്നു. രാജന്‍ മരിച്ചിട്ടില്ലെന്നും ആരോഗ്യനില തൃപ്തികരമാണെന്നും എയിംസ് അധികൃതര്‍ വ്യക്തമാക്കിയിരുന്നു.

70 ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഛോട്ടാ രാജന്‍. തട്ടിക്കൊണ്ടുപോകല്‍, കൊലപാതകം അടക്കമുള്ള കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. മഹാരാഷ്ട്രയില്‍ കുറ്റകൃത്യങ്ങളിലൂടെയാണ് ഛോട്ടാ രാജന്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ചത്.

Tags:    

Similar News