'നിയമ സംവിധാനങ്ങള്‍ ഭാരതീയവത്കരിക്കണം, സുപ്രിംകോടതിയില്‍ ജനങ്ങള്‍ക്കുള്ള പ്രതീക്ഷ നഷ്ടപ്പെടരുത്': ജസ്റ്റിസ് രമണ

Update: 2022-08-26 18:56 GMT

ന്യൂഡല്‍ഹി: ഇന്ത്യന്‍ നിയമ സംവിധാനങ്ങള്‍ ഭാരതീയവത്കരിക്കണമെന്ന് ജസ്റ്റിസ് എന്‍ വി രമണ. സുപ്രീം കോടതിയില്‍ ജനങ്ങള്‍ക്കുള്ള പ്രതീക്ഷ നഷ്ടപ്പെടരുത്. ജുഡീഷ്യറി ജനങ്ങളില്‍ നിന്ന് അകന്ന് നില്‍ക്കുന്നെന്ന വികാരം ജനങ്ങള്‍ക്കുണ്ട്. തെറ്റായുള്ള വിധികളെല്ലാം തിരുത്തിയ ചരിത്രമാണ് സുപ്രീം കോടതിക്കെന്നും ജസ്റ്റിസ് രമണ പറഞ്ഞു.

ദേശീയ പ്രധാന്യമുള്ള നിരവധി കേസുകളില്‍ വിധി പറഞ്ഞ ചീഫ് ജസ്റ്റിസ് എന്‍ വി രമണ സുപ്രീംകോടതിയില്‍ നിന്ന് വിരമിച്ച ദിവസമാണിന്ന്. 2014 ല്‍ ആണ് എന്‍ വി രമണ സുപ്രീംകോടതി ജഡ്ജിയാകുന്നത്. 2021 ഏപ്രില്‍ 24 ന് ചീഫ് ജസ്റ്റിസ് പദവിയിലെത്തി. ജഡ്ജി എന്ന നിലയില്‍ 174 വിധികളാണ് ചീഫ് ജസ്റ്റിസ് എന്‍ വി രമണ പുറപ്പെടുവിച്ചത്.

Tags:    

Similar News