കോഴിക്കോട്: കത് വ, ഉന്നാവോ ഫണ്ട് വകമാറ്റിയ സംഭവത്തിലെ യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കാന്‍ വേണ്ടിയാണ് യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി കെ സുബൈര്‍ രാജിവച്ചതെന്ന് ഐഎന്‍എല്‍ നേതാവ് എന്‍ കെ അബ്ദുല്‍ അസീസ് ആരോപിച്ചു. യഥാര്‍ത്ഥ പ്രതി പി കെ ഫിറോസിനെ രക്ഷിക്കാനാണ് ലീഗ് ശ്രമിക്കുന്നത്. കത് വ ഫണ്ടിന്റേതായി യൂത്ത് ലീഗ് അവതരിപ്പിച്ച കണക്കുകള്‍ വ്യാജമാണ്. യൂത്ത് ലീഗ് പറഞ്ഞതിനേക്കാള്‍ കൂടുതല്‍ പണം അക്കൗണ്ടിലേക്കു വന്നിട്ടുണ്ട്. ഇല്ലെന്ന് തെളിയിക്കാന്‍ യൂത്ത് ലീഗിനാവുമോ. ഇക്കാര്യത്തില്‍ വെല്ലുവിളി ഏറ്റെടുക്കാനാവുമോ. കത് വ പെണ്‍കുട്ടിയുടെ പിതാവിന് പണം നല്‍കിയതായി ബാങ്ക് രേഖകളില്‍ കാണുന്നില്ല. രോഹിത് വെമുലയുടെ അമ്മക്ക് ഈ ഫണ്ടില്‍ നിന്ന് പണം നല്‍കിയത് ഫണ്ട് വകമാറ്റിയതിന് തെളിവാണെന്നും ഐഎന്‍എല്‍ ആരോപിച്ചു.
യൂത്ത് ലീഗ് നേതാക്കള്‍ പുറത്തുവിട്ട കണക്ക് തെറ്റാണ്ട്. ആകെ 69,51,155 രൂപ കിട്ടിയതായി ബാങ്ക് രേഖകളില്‍ നിന്ന് വ്യക്തമായിട്ടുണ്ട്. സി കെ സുബൈറിന്റെ രാജി യൂത്ത് ലീഗും മുസ് ലിം ലീഗും മുഖം രക്ഷിക്കാന്‍ നടത്തുന്ന ശ്രമത്തിന്റെ ഭാഗമാണ്ട്. ലീഗിന്റെ ഔദ്യോഗിക അക്കൗണ്ടിലേക്ക് 50000 രൂപ മാറ്റിയിട്ടുണ്ട്. 39 ലക്ഷം മാത്രമല്ല അക്കൗണ്ടിലേക്ക് വന്നത്. അതില്‍ കൂടുതല്‍ തുക വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
CK Zubair's resignation to save real culprits: INL