നാസിക്കില്‍ പതിറ്റാണ്ടുകള്‍ പഴക്കമുള്ള ദര്‍ഗ നഗരസഭ പൊളിച്ചു; സംഘര്‍ഷം; 21 പോലിസുകാര്‍ക്ക് പരിക്ക്(വീഡിയോ)

Update: 2025-04-17 04:17 GMT
നാസിക്കില്‍ പതിറ്റാണ്ടുകള്‍ പഴക്കമുള്ള ദര്‍ഗ നഗരസഭ പൊളിച്ചു; സംഘര്‍ഷം; 21 പോലിസുകാര്‍ക്ക് പരിക്ക്(വീഡിയോ)

മുംബൈ: മഹാരാഷ്ട്രയിലെ നാസിക്കില്‍ നിയമവിരുദ്ധമായി നിര്‍മിച്ചെന്ന് ആരോപിച്ച് പതിറ്റാണ്ടുകള്‍ പഴക്കമുള്ള ദര്‍ഗ പൊളിച്ചു. നാസിക് നഗരസഭയുടെ നിര്‍ദേശ പ്രകാരം പോലിസ് അകമ്പടിയോടെ ജെസിബികളുമായി എത്തിയ സംഘത്തെ പ്രദേശവാസികള്‍ എതിര്‍ത്തതാണ് സംഘര്‍ഷത്തിന് കാരണമായതെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. സംഘര്‍ഷത്തില്‍ 21 പോലിസുകാര്‍ക്ക് പരിക്കേറ്റു. പതിനഞ്ചു പേരെ പോലിസ് അറസ്റ്റ് ചെയ്തു. 57 വാഹനങ്ങള്‍ പിടിച്ചെടുത്തു. ബുധനാഴ്ച്ച രാവിലെ അഞ്ചരയോടെയാണ് സംഭവം. വിഷയത്തില്‍ ദര്‍ഗ മാനേജ്‌മെന്റിന്റെ പ്രതികരണം ലഭ്യമായിട്ടില്ല.

അതേസമയം, ഹരിയാനയിലെ ഫരീദാബാദില്‍ മുസ്‌ലിം പള്ളി പൊളിച്ചു. ബദ്ക്കല്‍ ഗ്രാമത്തില്‍ കഴിഞ്ഞ 50 വര്‍ഷമായുള്ള അഖ്‌സ പള്ളിയാണ് പൊളിച്ചത്.


മൂന്നു എസ്പിമാരുടെ നേതൃത്വത്തില്‍ 250 പോലിസുകാരുടെ അകമ്പടിയോടെയാണ് പൊളിക്കല്‍ സംഘം എത്തിയത്. കഴിഞ്ഞ 25 വര്‍ഷമായി ഭൂമിയുടെ പേരില്‍ കേസ് നടക്കുന്നുണ്ടെന്നും നിലവില്‍ കേസ് സുപ്രിംകോടതിയുടെ പരിഗണനയിലാണെന്നും പ്രദേശവാസികള്‍ പറഞ്ഞു. കോടതി തീര്‍പ്പാക്കാത്ത വിഷയത്തിലാണ് ഭരണകൂടം അക്രമം നടത്തിയിരിക്കുന്നത്.

Similar News