അംബേദ്ക്കര്‍ പ്രതിമയുടെ ഫലകം മാറ്റണമെന്ന് ബിജെപിക്കാര്‍; ബിജെപി നേതാവിന്റെ കോളറിന് പിടിച്ച് കോണ്‍ഗ്രസ് വനിതാ എംഎല്‍എ (വീഡിയോ)

ജയ്പൂര്‍: അംബേദ്ക്കര്‍ പ്രതിമയുടെ ഫലകം മാറ്റണമെന്നാവശ്യപ്പെട്ട് എത്തിയ ബിജെപി നേതാക്കളെ നേരിട്ട് കോണ്‍ഗ്രസിന്റെ വനിതാ എംഎല്‍എ ഇന്ദിരാ മീന. ബിജെപി ജയ്പൂര്‍ മണ്ഡലം പ്രസിഡന്റ് ഹനുമാന്‍ ദീക്ഷിതിന്റെ നേതൃത്വത്തിലുള്ള സംഘത്തെയാണ് ഇന്ദിരാ മീന നേരിട്ടത്. വാക്കുതര്‍ക്കത്തിനിടയില്‍ കാറിലിരിക്കുന്ന ഹനുമാന്റെ കോളറില്‍ ഇന്ദിരാ മീന പിടിക്കുന്ന ദൃശ്യം വൈറലായി.ഹനുമാനെ ഇന്ദിരാ മീന മര്‍ദ്ദിച്ചതായും റിപോര്‍ട്ടുകളുണ്ട്.
Well done lioness (MLA Indira Meena ji) A BJP leader had put a nameplate on the statue of Baba Saheb Dr. Bhimrao Ambedkar ji, Indira ji gave a good treatment. #India #AmbedkarJayanti #Rajasthan pic.twitter.com/4Pfi2K2DMm
— kamlesh Kumar (@km8180671) April 14, 2025
കഴിഞ്ഞ കോണ്‍ഗ്രസ് ഭരണകാലത്താണ് പ്രദേശത്ത് അംബേദ്ക്കര്‍ പ്രതിമ സ്ഥാപിച്ചത്. അംബേദ്ക്കര്‍ ജയന്തിയുടെ ഭാഗമായി ഈ പ്രതിമയെ സൗന്ദര്യവല്‍ക്കരിച്ചു. തുടര്‍ന്ന് പഴയ ഫലകം മാറ്റി പുതിയ ഫലകവും സ്ഥാപിച്ചു. ഇതിനെ ചോദ്യം ചെയ്താണ് ബിജെപിക്കാര്‍ രംഗത്തെത്തിയത്. സംഘര്‍ഷം ഒഴിവാക്കാന്‍ ഫലകം പോലിസ് കൊണ്ടുപോയി.
ഇന്ദിരാ മീന