ന്യൂഡല്‍ഹി: വൈ എസ് ശര്‍മിളയെ ആന്ധ്രാപ്രദേശ് പിസിസി അധ്യക്ഷയായി നിയമിച്ചു. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡിയുടെ സഹോദരിയായ വൈ എസ് ശര്‍മിള കഴിഞ്ഞ മാസമാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് ശര്‍മിളയെ പിസിസി അധ്യക്ഷയായി നിയമിച്ചത്. ആന്ധ്രാപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് ഗിഡുഗു രുദ്രരാജു കഴിഞ്ഞദിവസം രാജിവച്ചിരുന്നു. ഇദ്ദേഹത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ പ്രത്യേക ക്ഷണിതാവാക്കി നിയമിച്ചിട്ടുണ്ട്. തന്റെ പാര്‍ട്ടിയായ വൈഎസ്ആര്‍ തെലുഗു ദേശം പാര്‍ട്ടി(വൈഎസ്ആര്‍ടിപി) കോണ്‍ഗ്രസില്‍ പൂര്‍ണമായും ലയിച്ചതായി ശര്‍മിള കോണ്‍ഗ്രസില്‍ ചേര്‍ന്നതിന് പിന്നാലെ പ്രഖ്യാപിച്ചിരുന്നു. ആന്ധ്രാപ്രദേശിലെ ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ശര്‍മിളയെ മുന്‍ നിര്‍ത്തി ജഗന്‍ മോഹനെ നേരിടാനാണ് കോണ്‍ഗ്രസ് നീക്കം. നേരത്തേ, എന്‍ഡിഎയിലേക്ക് ചേരാന്‍ ശര്‍മിളയെ നരേന്ദ്ര മോദി ക്ഷണിച്ചിരുന്നെങ്കിലും നിരസിക്കുകയായിരുന്നു.