നേമത്ത് കോണ്‍ഗ്രസ് വോട്ടുകച്ചവടം നടത്തിയെന്ന് കഴിഞ്ഞ തവണത്തെ യുഡിഎഫ് സ്ഥാനാര്‍ഥി വി സുരേന്ദ്രന്‍ പിള്ള

Update: 2021-03-21 05:36 GMT

തിരുവനന്തപുരം: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ നേമത്ത് ബിജെപിക്ക് കോണ്‍ഗ്രസ് വോട്ട് കച്ചവടം നടത്തിയെന്ന് കഴിഞ്ഞ തവണ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന ജനതാ ദള്‍(യു) നേതാവ് വി സുരേന്ദ്രന്‍ പിള്ള. ഘടക കക്ഷികള്‍ക്ക് സീറ്റ് കൊടുക്കുക. വോട്ടുകച്ചവടം നടത്തുക എന്നതാണ് കോണ്‍ഗ്രസിന്റെ രീതി. അവര്‍ മല്‍സരിക്കുന്ന സീറ്റുകളില്‍ അവര്‍ക്കതിന് പ്രതിഫലം ലഭിക്കും. നേമത്ത് വോട്ട് കച്ചവടം നടന്നെന്ന് ഒ രാജഗോപാല്‍ തന്നെ പറഞ്ഞതാണ്. നേമത്തെ ഇപ്പോഴത്തെ യുഡിഎഫ് സ്ഥാനാര്‍ഥിയും ശ്രദ്ധിക്കണം. താന്‍ പറയാതെ തന്നെ ഇക്കാര്യം മുരളീധരന് അറിയാം. പ്രവര്‍ത്തകരെ കുറ്റംപറയില്ലെന്നും അദ്ദേഹം പറഞ്ഞു.

    ഏതാനും ചില നേതാക്കളാണ് കച്ചവടത്തിന് പിന്നില്‍. നിലവില്‍ ത്രികോണ മല്‍സരം വന്നതോടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി ശിവന്‍കുട്ടിക്ക് സാധ്യതയേറിയെന്നാണ് വി സുരേന്ദ്രന്‍ പിള്ളയുടെ വിലയിരുത്തല്‍. 1984 മുതല്‍ യുഡിഎഫിന്റെ സമീപനം നേരില്‍ കണ്ടുകൊണ്ടിരിക്കുകയാണ്. യുഡിഎഫിന്റെ ഒരു പ്രമുഖ നേതാവ് നേമത്ത് എന്നോട് നാമനിര്‍ദേശം നല്‍കാന്‍ പറഞ്ഞപ്പോള്‍ മല്‍സിരക്കുന്നില്ലെന്നാണ് ആദ്യം പറഞ്ഞത്. യുഡിഎഫിനെ എനിക്കറിയാവുന്നത് കൊണ്ടായിരുന്നു അത്. എന്നാലിപ്പോള്‍ യുഡിഎഫ് അവിടെ ശക്തമാണെന്നും വലിയ മാറ്റമുണ്ടെന്നും പറഞ്ഞു. അങ്ങനെയാണ് ഞാന്‍ മല്‍സരിക്കാന്‍ നിന്നത്. ചിലര്‍ക്ക് ചിലയിടത്ത് ജയിക്കാനായി ചിലരെ ബലിയാടാക്കുകയണ് യുഡിഎഫ് ചെയ്തതെന്നും സുരേന്ദ്രന്‍ പിള്ള ആരോപിച്ചു. ചരിത്രത്തില്‍ ആദ്യമായി സംസ്ഥാനത്ത് ബിജെപി ജയിച്ചുകയറിയത് കഴിഞ്ഞ തവണ നേമം നിയമസഭാ മണ്ഡലത്തിലൂടെയായിരുന്നു. ബിജെപിയുടെ ഒ രാജഗോപാല്‍ ജയിച്ചപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായ വി സുരേന്ദ്രന്‍ പിള്ളയ്ക്ക് 13,860 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. രാജഗോപാലിനു 67,813 വോട്ടും എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി ശിവന്‍കുട്ടിക്ക് 59,142 വോട്ടുമാണ് ലഭിച്ചത്.

Congress selling votes in Nemam: V Surendran Pillai

Tags:    

Similar News