കോണ്‍ഗ്രസിന്റെ നാണം കെട്ട തോല്‍വി: അടിയന്തര പ്രവര്‍ത്തക സമിതി ഉടന്‍
. മണിപ്പൂര്‍, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, ഗോവ, പഞ്ചാബ് എന്നീ അഞ്ച് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന്റെ പരാജയത്തില്‍ ആത്മപരിശോധന നടത്താന്‍ പാര്‍ട്ടി ഉടന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം വിളിക്കാന്‍ തീരുമാനിച്ചതായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രണ്‍ദീപ് സിങ് സുര്‍ജേവാല.
ന്യൂഡല്‍ഹി: നാണംകെട്ട തോല്‍വിയുടെ കാരണങ്ങള്‍ തേടി അടിയന്തര പ്രവര്‍ത്തക സമിതി യോഗം വിളിച്ച് കോണ്‍ഗ്രസ്. മണിപ്പൂര്‍, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, ഗോവ, പഞ്ചാബ് എന്നീ അഞ്ച് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന്റെ പരാജയത്തില്‍ ആത്മപരിശോധന നടത്താന്‍ പാര്‍ട്ടി ഉടന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം വിളിക്കാന്‍ തീരുമാനിച്ചതായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രണ്‍ദീപ് സിങ് സുര്‍ജേവാല.
അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസിന്റെ പ്രതീക്ഷയ്ക്ക് വിരുദ്ധമാണ്, എന്നാല്‍ ജനങ്ങളുടെ അനുഗ്രഹം നേടുന്നതില്‍ ഞങ്ങള്‍ പരാജയപ്പെട്ടുവെന്ന് ഞങ്ങള്‍ അംഗീകരിക്കുന്നു. ഫലം ആത്മപരിശോധനയ്ക്കായി ഉടന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം വിളിക്കാന്‍ സോണിയാ ഗാന്ധി തീരുമാനിച്ചു'- സുര്‍ജേവാല പറഞ്ഞു.
ജനവിധി വിനയാന്വിതമായി അംഗീകരിക്കുന്നുവെന്നും പാര്‍ട്ടി ഇതില്‍ നിന്ന് പാഠമുള്‍ക്കൊള്ളുമെന്നും തിരഞ്ഞെടുപ്പ് ഫലങ്ങളുടെ പ്രവണതകളോട് പ്രതികരിച്ചുകൊണ്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു.
അതേസമയം, നേതൃമാറ്റമടക്കം മുന്‍ ആവശ്യങ്ങള്‍ ശക്തമാക്കാനാണ് വിമത വിഭാഗമായ ജി 23ന്റെ തീരുമാനം. ഗ്രൂപ്പ് 23 ഉയര്‍ത്തിയേക്കാവുന്ന പ്രതിഷേധം കണക്കിലെടുത്ത് തന്നെയാണ് ഉടന്‍ യോഗം ചേരാനുള്ള തീരുമാനം. ഒരു സമിതിയെ നിയോഗിക്കുകയും പിന്നീട് റിപ്പോര്‍ട്ട് വെളിച്ചം കാണാത്തതുമായ പതിവ് ആവര്‍ത്തിക്കുക മാത്രമേ ചെയ്യുകയുള്ളൂവെന്നാണ് വിമത നേതാക്കളില്‍ ചിലര്‍ പറയുന്നത്. എന്തായാലും തോല്‍വിയില്‍ തുടങ്ങി വയ്ക്കുന്ന ചര്‍ച്ച പാര്‍ട്ടിയില്‍ വലിയ പൊട്ടിത്തെറിക്ക് ഇടയാക്കുമെന്ന് ഉറപ്പാണ്. നേതൃമാറ്റമെന്ന ആവശ്യം ഈ പ്രതിസന്ധി ഘട്ടത്തിലെങ്കിലും മുഖവിലക്കെടുക്കുമോയെന്നാണ് കണ്ടറിയേണ്ടത്.