കൊറോണ വൈറസ്: മുന്നൊരുക്കം വിലയിരുത്താന്‍ കേന്ദ്ര സംഘം എത്തി

ഡോ.പുഷ്‌പേന്ദ്ര കുമാര്‍ വര്‍മ,ഡോ.രമേഷ് ചന്ദ്ര മീന,ഡോ.ഷൗക്കത്തലി,ഡോ.ഹംസകോയ,ഡോ.റാഫേല്‍ ടെഡി എന്നിവരുടെ നേതൃത്വത്തിലുളള സംഘമാണ് കൊച്ചിയില്‍ എത്തിയിരിക്കുന്നത്.നിലവില്‍ കേരളത്തില്‍ ആശങ്കപെടേണ്ട സാഹചര്യമില്ല. ചൈനയിലടക്കം സന്ദര്‍ശനം കഴിഞ്ഞ് നിരവധി വേര്‍ ഇന്ത്യയിലേക്ക് കേരളത്തിലേക്കും എത്തുന്നുണ്ട്. ഈ സാഹചര്യത്തില്‍ കേരളത്തില്‍ എടുത്തിരിക്കുന്ന മുന്നൊരുക്കങ്ങള്‍ എത്രമാത്രമുണ്ട്. കുടുതല്‍ എന്തെങ്കിലും സ്വീകരിക്കേണ്ടതുണ്ടോ എന്നതടക്കമുള്ള വിഷയങ്ങളാണ് കേന്ദ്രസംഘം പരിശോധിക്കുന്നത്. കൂടുതല്‍ പ്രതിരോധ മാര്‍ഗം സ്വീകരിക്കേണ്ടതുണ്ടെങ്കില്‍ അതിനാവശ്യമായ നിര്‍ദേശം കേന്ദ്രസംഘം നല്‍കും

Update: 2020-01-27 06:55 GMT

കൊച്ചി: ചൈനയില്‍ കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ കേരളത്തില്‍ സ്വീകിരിച്ചിരിക്കുന്ന മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി കേന്ദ്ര സംഘം കൊച്ചിയില്‍ എത്തി.ഡോ.പുഷ്‌പേന്ദ്ര കുമാര്‍ വര്‍മ,ഡോ.രമേഷ് ചന്ദ്ര മീന,ഡോ.ഷൗക്കത്തലി,ഡോ.ഹംസകോയ,ഡോ.റാഫേല്‍ ടെഡി എന്നിവരുടെ നേതൃത്വത്തിലുളള സംഘമാണ് കൊച്ചിയില്‍ എത്തിയിരിക്കുന്നത്.നിലവില്‍ കേരളത്തില്‍ ആശങ്കപെടേണ്ട സാഹചര്യമില്ല. ചൈനയിലടക്കം സന്ദര്‍ശനം കഴിഞ്ഞ് നിരവധി വേര്‍ ഇന്ത്യയിലേക്ക് കേരളത്തിലേക്കും എത്തുന്നുണ്ട്. ഈ സാഹചര്യത്തില്‍ കേരളത്തില്‍ എടുത്തിരിക്കുന്ന മുന്നൊരുക്കങ്ങള്‍ എത്രമാത്രമുണ്ട്. കുടുതല്‍ എന്തെങ്കിലും സ്വീകരിക്കേണ്ടതുണ്ടോ എന്നതടക്കമുള്ള വിഷയങ്ങളാണ് കേന്ദ്രസംഘം പരിശോധിക്കുന്നത്.

കൂടുതല്‍ പ്രതിരോധ മാര്‍ഗം സ്വീകരിക്കേണ്ടതുണ്ടെങ്കില്‍ അതിനാവശ്യമായ നിര്‍ദേശം കേന്ദ്രസംഘം നല്‍കും.ഒരു ദിവസത്തെ സന്ദര്‍ശനത്തിനാണ് സംഘം എത്തിയിരിക്കുന്നതെന്നാണ് വിവരം. നെടുമ്പാശേരി രാജ്യാന്തര വിമാനത്തവളത്തില്‍ അടക്കം സംഘം പരിശോധിച്ച്് പ്രതിരോധ സംവിധാനങ്ങള്‍ സംഘം വിലയിരുത്തി.ഇവിടഎ സ്വീകരിച്ചിരിക്കുന്ന മുന്നൊരുക്കങ്ങളില്‍ സംഘം തൃപ്തി രേഖപെടുത്തി.വിമാനത്താവളത്തിലെ ആരോഗ്യവകുപ്പ് അധികൃതര്‍ പരിശോധന നടത്തിയ 178 യാത്രക്കാരുടെ വിവരങ്ങള്‍ സംഘം പരിശോധിച്ചു.ചൈന സന്ദര്‍ശിച്ച് മടങ്ങിയെത്തിയ യുവാവിനെ അടക്കം പ്രവേശിപ്പിച്ചിരിക്കുന്ന കളമശേരി മെഡിക്കല്‍ കോളജിലും സംഘം സന്ദര്‍ശിച്ച് കാര്യങ്ങള്‍ വിലയിരുത്തും.ഇതിനു ശേഷം വിശദമായ റിപോര്‍ട് തയാറാക്കി സംഘം കേന്ദ്രത്തിന് സമര്‍പ്പിക്കും.

Tags:    

Similar News