കൊറോണ വൈറസ്: ചൈനയില്‍ നിന്നെത്തിയ യുവാവിനെ കളമശേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു;സ്രവത്തിന്റെ സാമ്പിള്‍ ഇന്ന് പരിശോധനയ്ക്ക് അയക്കും
ബിസിനസ് ആവശ്യങ്ങള്‍ക്കായി ഇടയ്ക്ക് ചൈനയില്‍ പോകാറുള്ളതാണ് ഇദ്ദേഹം.അടുത്തിടെ അവിടെ ഒമ്പതു ദിവസത്തെ സന്ദര്‍ശനത്തിനു ശേഷമാണ് ഇദ്ദേഹം തിരിച്ചെത്തിയത്എത്തിയത്.ചൈനയില്‍ നിന്നും ബാംഗ്ലൂരിലെത്തിയ യുവാവിനെ അവിടെ വെച്ചാണ് പനി ബാധിച്ചത്.തുടര്‍ന്ന് ബാംഗ്ലൂരിലെ ആശുപത്രിയില്‍ ചികില്‍സ തേടിയ ശേഷമാണ് എറണാകുളത്തേയ്ക്ക് പോന്നത്.തുടര്‍ന്ന് കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സ തേടുകയായിരുന്നു
കൊച്ചി: കൊറോണ വൈറസ് ബാധ സംശയിച്ച് ചൈനയില്‍ നിന്നെത്തിയ യുവാവിനെ കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. രോഗ സ്ഥിരീകരണത്തിനായി സാമ്പിളുകള്‍ പൂനൈ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് ഇന്ന് അയക്കും.ബിസിനസ് ആവശ്യങ്ങള്‍ക്കായി ഇടയ്ക്ക് ചൈനയില്‍ പോകാറുള്ളതാണ് ഇദ്ദേഹം.അടുത്തിടെ അവിടെ ഒമ്പതു ദിവസത്തെ സന്ദര്‍ശനത്തിനു ശേഷമാണ് ഇദ്ദേഹം തിരിച്ചെത്തിയത്എത്തിയത്.
ചൈനയില്‍ നിന്നും ബാംഗ്ലൂരിലെത്തിയ യുവാവിനെ അവിടെ വെച്ചാണ് പനി ബാധിച്ചത്.തുടര്‍ന്ന് ബാംഗ്ലൂരിലെ ആശുപത്രിയില്‍ ചികില്‍സ തേടിയ ശേഷമാണ് എറണാകുളത്തേയ്ക്ക് പോന്നത്.തുടര്‍ന്ന് കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സ തേടുകയായിരുന്നു. പ്രാഥമിക പരിശോധനയില്‍ കൊറോണ വൈറസ് ബാധിച്ചതായി സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ വിശദമായ പരിശോധനയക്ക് ശേഷം മാത്രമെ ഇക്കാര്യത്തില്‍ വ്യക്തത വരികയുള്ളു. അതിനായി യുവാവിന്റെ തൊണ്ടയില്‍ നിന്നുള്ള ശ്രവം പൂനൈയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് ഇന്ന് അയക്കും. രണ്ടു ദിവസത്തിനുള്ളില്‍ റിസല്‍ട്ടു ലഭിക്കമെന്നാണ് പ്രതീക്ഷയെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.