ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം 75 ലക്ഷത്തിലേക്ക്
അമേരിക്കയിലും ബ്രസീലിലുമാണ് സ്ഥിതി ഗുരുതരമായി കൊണ്ടിരുക്കുന്നത്. അമേരിക്കയില്‍ 24 മണിക്കൂറിനിടെ 20,852 പുതിയ കേസുകള്‍ റിപോര്‍ട്ട് ചെയ്തു.
ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം 75 ലക്ഷത്തോട് അടുക്കുന്നു. 7,461,841 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 419,090 പേരാണ് ലോകത്തിതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. 3,780,282 പേര്‍ രോഗമുക്തി നേടി.
നിലവില്‍ അമേരിക്കയിലും ബ്രസീലിലുമാണ് സ്ഥിതി ഗുരുതരമായി കൊണ്ടിരുക്കുന്നത്. അമേരിക്കയില്‍ 24 മണിക്കൂറിനിടെ 20,852 പുതിയ കേസുകള്‍ റിപോര്‍ട്ട് ചെയ്തു. 982 മരണവും. 2,066,401 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ രോഗം ബാധിച്ചത്. ബ്രസീലില്‍ കഴിഞ്ഞ ദിവസം മാത്രം 30,332 പേര്‍ കൊവിഡ് ബാധിച്ച് ചികില്‍സ തേടി. 1300 പേരാണ് 24 മണിക്കൂറിനുള്ളില്‍ ബ്രസീലില്‍ മരിച്ചത്. മെക്സിക്കോയില്‍ 596 പേരും മരിച്ചു.
അമേരിക്കയില്‍ രോഗികളുടെ എണ്ണം 20 ലക്ഷം കടന്നു. ആഫ്രിക്കയില്‍ രണ്ട് ലക്ഷവും,ബ്രസീലില്‍ 7.75 ലക്ഷം പേര്‍ക്കും റഷ്യയില്‍ 4.93 ലക്ഷം പേര്‍ക്കും രോഗം പിടിപെട്ടിട്ടുണ്ട്. യുകെയില്‍ 2.90 ലക്ഷം, സ്‌പെയിനില്‍ 2.89 ലക്ഷം, ഇറ്റലിയില്‍ 2.35 ലക്ഷം എന്നിങ്ങനെയാണ് രോഗം പിടിപെട്ടവരുടെ എണ്ണം. ബ്രസീലില്‍ 39,797 പേരും റഷ്യയില്‍ 6,358 പേരും യുകെയില്‍ 41,128 പേരും മരിച്ചു. ഇന്ത്യയില്‍ 2,76,583 ആയി ഉയര്‍ന്നു.