കൊവിഡ് 19: രാജ്യത്ത് രോഗികളുടെ എണ്ണം 27,892; മരണസംഖ്യ 872

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ 48 പേര്‍ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ കൊവിഡ് മൂലം മരിച്ചവരുടെ എണ്ണം 872 ആയി ഉയര്‍ന്നു.

Update: 2020-04-27 03:55 GMT

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 27000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 1,396 കേസുകളാണ് റിപോര്‍ട്ട് ചെയ്തത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ 48 പേര്‍ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ കൊവിഡ് മൂലം മരിച്ചവരുടെ എണ്ണം 872 ആയി ഉയര്‍ന്നു.

രാജ്യത്ത് ഇതുവരെ 27,892 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതില്‍ 6184 പേര്‍ രോഗമുക്തരായി. രാജ്യത്തേറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ളതും കൂടുതല്‍ രോഗികള്‍ സുഖം പ്രാപിച്ചതും മരണപ്പെട്ടതും മഹാരാഷ്ട്രയിലാണ്. 24 മണിക്കൂറിനിടെ 440 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ രോഗം സ്ഥിരീകരിച്ചത്.രോഗികളുടെ എണ്ണത്തില്‍ രണ്ടാമതുള്ള ഗുജറാത്തില്‍ ഇന്നലെ 230 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ കൊവിഡ് രോഗികളുടെ എണ്ണം 3301 ആയി. ഗുജറാത്തില്‍ കൊവിഡ് മരണം 151 ആയി ഉയര്‍ന്നു. മഹാരാഷ്ട്ര, ഡല്‍ഹി, ഗുജറാത്ത്, മധ്യപ്രദേശ്, തെലുങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലാണ് തീവ്രരോഗബാധിത ജില്ലകള്‍ ഉള്‍പ്പെടുന്നത്.




Tags:    

Similar News