കൊവിഡ് 19: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഐസിയുവില്‍

Update: 2020-04-07 02:20 GMT

ലണ്ടന്‍: കൊവിഡ് 19 ബാധിച്ച് ആശുപത്രിയില്‍ കഴിയുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ നില മോശമായതിനെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. രോഗലക്ഷണങ്ങള്‍ തീവ്രമായതിനെ തുടര്‍ന്നാണ് മെച്ചപ്പെട്ട പരിചരണത്തിനായി തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയതെന്ന് ഔദ്യോഗിക വക്താവിനെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതിനു പിന്നാലെ തിങ്കളാഴ്ചയോടെ ബോറിസ് ജോണ്‍സന്റെ ആരോഗ്യസ്ഥിതി കൂടുതല്‍ മോശമായതിനാല്‍ രാത്രിയോടെ ഐസിയുവിലേക്ക് മാറ്റുകയായിരുന്നു.

    കൊറോണ പരിശോധനഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ഞായറാഴ്ചയാണ് ബോറിസ് ജോണ്‍സണെ ബ്രിട്ടണിലെ സെന്റ് തോമസ് ആശുപത്രിയിലേക്കു മാറ്റിയത്. നേരത്തേ ഇദ്ദേഹം കൊറോണ ലക്ഷണങ്ങളെ തുടര്‍ന്ന് ഔദ്യോഗിക വസതിയില്‍ സ്വയം നിരീക്ഷണത്തിലായിരുന്നു.




Tags:    

Similar News