ആശങ്ക പടര്‍ത്തി കൊവിഡ് വ്യാപനം; മന്ത്രിസഭാ യോഗം ഇന്ന്

കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിലാണ് മന്ത്രിസഭ യോഗം ഓണ്‍ലൈനായി ചേരുന്നത്. മന്ത്രിമാര്‍ക്ക് വീട്ടിലോ ഓഫിസിലോ ഇരുന്ന് യോഗത്തില്‍ പങ്കെടുക്കാം.

Update: 2020-07-27 01:32 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം ആശങ്ക പടര്‍ത്തുന്ന സാഹചര്യത്തില്‍ കൂടുതല്‍ പ്രതിരോധ നടപടികളെ കുറിച്ച് ആലോചിക്കാന്‍ ഇന്ന് മന്ത്രിസഭാ യോഗം. പൂര്‍ണമായ ലോക്ക് ഡൗണ്‍ ഒഴിവാക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നതിനാല്‍ ഫലപ്രദമായ മറ്റുനടപടികളെ കുറിച്ചായിരിക്കും യോഗം തീരുമാനമെടുക്കുക. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ഇന്നത്ത പ്രത്യേക മന്ത്രിസഭാ യോഗം നടക്കുന്നത്.

നിയമസഭാ സമ്മേളനം മാറ്റി വച്ചിരിക്കുന്നതിനാല്‍ ധന ബില്ല് പാസാക്കാന്‍ ഓര്‍ഡിനന്‍സ് ഇറക്കുന്ന കാര്യത്തില്‍ തീരുമാനമുണ്ടാകും. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായി ഇന്ന് ഓണ്‍ലൈനില്‍ മന്ത്രിസഭാ യോഗം ചേരും. രാവിലെ 10നാണ് യോഗം നിശ്ചയിച്ചിരിക്കുന്നത്. കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിലാണ് മന്ത്രിസഭ യോഗം ഓണ്‍ലൈനായി ചേരുന്നത്. മന്ത്രിമാര്‍ക്ക് വീട്ടിലോ ഓഫിസിലോ ഇരുന്ന് യോഗത്തില്‍ പങ്കെടുക്കാം. 

Tags:    

Similar News