കൊവിഡ് 19: ചെങ്ങന്നൂര്‍ സ്വദേശി മുംബൈയില്‍ മരിച്ചു

Update: 2020-06-24 01:11 GMT

മുംബൈ: കൊവിഡ് ബാധിച്ച് ചെങ്ങന്നൂര്‍ സ്വദേശി മുംബൈയില്‍ മരിച്ചു. കൊളാബയിലെ റീഗല്‍ സിനിമാ മാനേജരായി ജോലി ചെയ്തിരുന്ന മോഹനന്‍ ആണ് മരിച്ചത്. മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനുള്ളില്‍ 248 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 6531 ആയി. 3214 പുതിയ കൊവിഡ് കേസുകളാണ് സംസ്ഥാനത്ത് റിപോര്‍ട്ട് ചെയ്തത്. ഇതുവരെ 1,39,010 പേര്‍ മഹാരാഷ്ട്രയില്‍ രോഗബാധിതരുണ്ടെന്നാണ് കണക്ക്.

Covid 19: Chengannur native dies in Mumbai



Tags:    

Similar News