കൊറോണ വ്യാപനം: വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് മാവോവാദികള്‍

സിപിഐ മാവോയിസ്റ്റ്, മാല്‍ക്കന്‍ഗിരി-കൊറാപുട്- വിശാഖ ഡിവിഷണല്‍ കമ്മിറ്റി സെക്രട്ടറി കൈലാസമാണ് ഇതു സംബന്ധിച്ച പ്രസ്താവന പുറത്തുവിട്ടത്.

Update: 2020-04-06 07:34 GMT

വിശാഖപട്ടണം: രാജ്യത്തെ സൈന്യത്തിനെതിരേ മാവോവാദികള്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. സിപിഐ മാവോയിസ്റ്റ്, മാല്‍ക്കന്‍ഗിരി-കൊറാപുട്- വിശാഖ ഡിവിഷണല്‍ കമ്മിറ്റി സെക്രട്ടറി കൈലാസമാണ് ഇതു സംബന്ധിച്ച പ്രസ്താവന പുറത്തുവിട്ടത്.

തെലുഗ് ഭാഷയില്‍ എഴുതിയ കുറിപ്പ് മാധ്യമങ്ങള്‍ക്ക് വിതരണം ചെയ്തു. സിപിഐ മാവോയിസ്റ്റ്, പീപ്പിള്‍സ് ലിബറേഷന്‍ ഗറില്ലാ ആര്‍മി, മറ്റ് വിഭാഗങ്ങള്‍ എന്നിവയില്‍ നിന്നൊന്നും സുരക്ഷാസേനയ്ക്ക് നേരെ ആക്രമണം ഉണ്ടാകില്ലെന്നാണ് അറിയിച്ചിരിക്കുന്നത്. അതേസമയം സുരക്ഷാ സേന ആക്രമണം നടത്തിയാല്‍ തിരിച്ചടിക്കുമെന്നും വ്യക്തമാക്കയിട്ടുണ്ട്. വെടിനിര്‍ത്തലിന് സര്‍ക്കാരിന്റെ മറുപടിയും ഇവര്‍ തേടിയിട്ടുണ്ട്.ആരാണ് കൊറോണ വെറസ് പടര്‍ത്തിയതെന്ന് ചിന്തിക്കാന്‍ ജനങ്ങളോട് കൈലാസം ആവശ്യപ്പെട്ടു. രാഷ്ട്രീയ പാര്‍ട്ടികള്‍ രോഗവ്യാപനം തടയാന്‍ ഒന്നും ചെയ്യുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

നിരന്തരം സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് കൈ വൃത്തിയാക്കാന്‍ വിശാഖപട്ടണത്ത് പതിച്ച പോസ്റ്ററുകളിലൂടെ മാവോവാദികള്‍ ജനങ്ങളോട് ആവശ്യപ്പെട്ടു. പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് ധരിക്കുക, വിവാഹം അടക്കമുള്ള ചടങ്ങുകള്‍ ഒഴിവക്കുക, സാമൂഹ്യ അഖലം പാലിക്കുക, ചുമ, ജലദോഷം, പനി തുടങ്ങിയ എന്തെങ്കിലും രോഗലക്ഷണം കാണുന്നുണ്ടെങ്കില്‍ ഡോക്ടറെ കാണുക, തുറസായ സ്ഥലത്ത് തുപ്പാതിരിക്കുക, ഗ്രാമങ്ങളില്‍ ശുചിത്വം പാലിക്കുക, വെള്ളം തിളപ്പിച്ച് മാത്രമേ കുടിക്കാവൂ തുടങ്ങിയ നിര്‍ദ്ദേശങ്ങളും പോസ്റ്ററുകളിലുണ്ട്.

Tags:    

Similar News