മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയാല്‍ ആയിരം റിയാല്‍ പിഴ; സ്ഥാപനങ്ങള്‍ പതിനായിരം റിയാല്‍ പിഴ ഒടുക്കണം

പള്ളികള്‍ നിസ്‌കാരത്തിന്നായി തുറക്കും. ആഭ്യന്തര വിമാന സര്‍വീസും റിയാദ്-ദമ്മാം തീവ ണ്ടി സര്‍വീസും ആരംഭിക്കും. 15 വയസ്സില്‍ താഴെയുള്ളവരെ വാണിജ്യ സ്ഥാപനങ്ങില്‍ പ്രവേശിപ്പിക്കും.

Update: 2020-05-30 17:01 GMT

ദമ്മാം: കൊവിഡ് 19 കര്‍ഫ്യൂ നിയമത്തില്‍ കൂടതല്‍ ഇളവുകള്‍ നാളെ മുതല്‍ പ്രാഭല്ല്യത്തില്‍ വരാനിരിക്കെ പ്രതിരോധ നടപടികളില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ കൈ കൊള്ളുമെന്ന ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നര്‍ക്ക് ആയിരം റിയാല്‍ പിഴ ഒടുക്കേണ്ടു വരും. നിയമ ലംഘനം ആവര്‍ത്തിച്ചാല്‍ ശിക്ഷാ നടപടികളും വര്‍ധിക്കും. സ്ഥാപനങ്ങള്‍ക്കുള്ളില്‍ മാസ്‌ക് ധരിക്കാതെ പ്രവേശിക്കുകയോ ജീവനക്കാര്‍ മാസ്‌ക് ധരിക്കാതരിക്കുകയോ ചെയ്താല്‍ പതിനായിരം റിയാല്‍ പിഴ ഒടുക്കേണ്ടി വരും.

ആറു മണി മുതല്‍ വൈകുന്നേരം എട്ട് മണി വരെ ഇളവ് നടപ്പില്‍ വരും. പള്ളികള്‍ നിസ്‌കാരത്തിന്നായി തുറക്കും. ആഭ്യന്തര വിമാന സര്‍വീസും റിയാദ്-ദമ്മാം തീവ ണ്ടി സര്‍വീസും ആരംഭിക്കും. 15 വയസ്സില്‍ താഴെയുള്ളവരെ വാണിജ്യ സ്ഥാപനങ്ങില്‍ പ്രവേശിപ്പിക്കും. സ്ഥാപനങ്ങള്‍ ഓഫറുകളും ഡിസ്‌കൗണ്ടുകളും പ്രഖ്യാപിക്കാവുന്ന രീതിയു പുനരാരംഭിക്കും. വലിയ വാഹനങ്ങളിലും മറ്റും മറ്റു പ്രവിശ്യകളിലേക്കു യാത്ര ചെയ്യാന്‍ അനുമതിയുണ്ടാവും. ഓരോ വിഭാഗം സ്ഥാപനപങ്ങളും കൈ കൊള്ളേണ്ട പ്രോട്ടോകോള്‍ സംബന്ധിച്ചുള്ള വിശദവിരവങ്ങള്‍ മന്ത്രാലയം ആഭ്യന്ത്ര ആരോഗ്യ പുറത്തിറക്കി 

Tags:    

Similar News