തിരൂര്‍ സ്വദേശി അബൂദാബിയില്‍ കൊവിഡ് ബാധിച്ച് മരിച്ചു

പനിയെ തുടര്‍ന്നാണ് കുഞ്ഞിമോനെ അബുദാബി ഖലീഫ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Update: 2020-04-17 15:03 GMT

അബുദാബി: കൊവിഡ് 19 സ്ഥിരീകരിച്ച് ഒരാഴ്ചയായി ചികിത്സയിലായിരുന്ന തിരൂര്‍ സ്വദേശി അബുദാബിയില്‍ മരണപ്പെട്ടു. പുറത്തൂര്‍ പുളിക്കല്‍ കുഞ്ഞിമോന്‍ (55) ആണ് മരണപ്പെട്ടത്. മൃതദേഹം അബുദാബിയില്‍ സംസ്‌കരിച്ചു.

അബുദാബി ദല്‍മയില്‍ മത്സ്യ വ്യാപാരിയായിരുന്നു. 30 വര്‍ഷത്തോളമായി പ്രവാസിയായിരുന്നു. പനിയെ തുടര്‍ന്നാണ് കുഞ്ഞിമോനെ അബുദാബി ഖലീഫ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഭാര്യ: വസന്ത. മകന്‍ ലിജിത്, മരുമകന്‍ ബാബു എന്നിവര്‍ അബുദാബിയിലുണ്ട്. മകള്‍: ലിംന. 

Tags:    

Similar News