എറണാകുളം സ്വദേശി അബുദാബിയില്‍ കൊവിഡ് ബാധിച്ച് മരിച്ചു

ആലുവ മാറമ്പിള്ളിയില്‍ കോംബുപിള്ളി വീട്ടില്‍ സെയ്തുമുഹമ്മദിന്റെ മകന്‍ ഷൗക്കത്ത് അലി (54) ആണ് മരിച്ചത്.

Update: 2020-04-28 15:09 GMT

അബുദാബി: കൊവിഡ് സ്ഥിരീകരിച്ച എറണാകുളം സ്വദേശി അബുദാബിയില്‍ മരിച്ചു. ആലുവ മാറമ്പിള്ളിയില്‍ കോംബുപിള്ളി വീട്ടില്‍ സെയ്തുമുഹമ്മദിന്റെ മകന്‍ ഷൗക്കത്ത് അലി (54) ആണ് മരിച്ചത്. അബുദാബി ഖലീഫ സിറ്റി ആശുപത്രിയില്‍ അഞ്ചു ദിവസമായി ചികിത്സയിലായിരുന്നു.

അബുദാബി റുവൈസ് അട്‌നോക്കിലായിരുന്നു മരിച്ച ഷൗക്കത്ത് അലി ജോലി ചെയ്തിരുന്നത്. ഭാര്യ: റഹ്മത്ത്. മക്കള്‍: ശബ്‌ന, നിഹാല്‍, ആയിഷ, മരുമകന്‍. ജിതിന്‍ ജലീല്‍ മൃതദേഹം അബുദാബിയില്‍ തന്നെ ഖബറടക്കം നടത്തി. 

Tags:    

Similar News