കൊവിഡ് ബാധിച്ച് മലപ്പുറം സ്വദേശി ദുബായില്‍ മരിച്ചു
തിരൂര്‍ മുത്തൂര്‍ സ്വദേശി അബ്ദുല്‍ കരീം കോടാലില്‍ ആണ് ദുബായില്‍ വച്ച് മരണപ്പെട്ടത്.
മലപ്പുറം: കൊവിഡ് 19 ബാധിച്ച് മലപ്പുറം സ്വദേശി ദുബയില്‍ മരിച്ചു. ഇപ്പോള്‍ തൃക്കണ്ടിയൂരില്‍ താമസിക്കുന്ന തിരൂര്‍ മുത്തൂര്‍ സ്വദേശി അബ്ദുല്‍ കരിം കോടാലില്‍ ആണ് ദുബയില്‍ മരണപ്പെട്ടത്. കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുകയായിരുന്നു.
ഭാര്യ: സലീന. ഷഹല്‍ (14), സുഹ ഫാത്തിമ (10), സിദറ (4) എന്നിവര്‍ മക്കളാണ്. തിരൂരിന്റെ പ്രവാസകൂട്ടായ്മയായ ടീം തിരൂരിന്റെ മുന്‍ ജോയിന്റ് സെക്രട്ടറിയും നിലവില്‍ എക്‌സിക്യൂട്ടീവ് അംഗമായും ദുബയിലെ കോരങ്ങത്ത് മഹല്ല് കമ്മിറ്റി ഖജാന്‍ജിയായും പ്രവര്‍ത്തിച്ചുവരികയായിരുന്നു.