കൊറോണ ബാധിച്ച് കുവൈത്തില്‍ മലയാളി യുവാവ് മരണപ്പെട്ടു
കോഴിക്കോട് പെരുമണ്ണ പുളിക്കല്‍ താഴം സ്വദേശി നുഹൈമാന്‍ കാരാട്ട് മൊയ്തീന്‍(43) ആണ് ഇന്ന് ഉച്ചക്ക് മരണമടഞ്ഞത്.
കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊറോണ വൈറസ് ബാധയേറ്റ് ചികില്‍സയില്‍ കഴിയുന്ന മലയാളി യുവാവ് മരണമടഞ്ഞു. കോഴിക്കോട് പെരുമണ്ണ പുളിക്കല്‍ താഴം സ്വദേശി നുഹൈമാന്‍ കാരാട്ട് മൊയ്തീന്‍(43) ആണ് ഇന്ന് ഉച്ചക്ക് മരണമടഞ്ഞത്.
ജാബിര്‍ ആശുപത്രി തീവ്ര പരിചരണ വിഭാഗത്തില്‍ ചികില്‍സയിലായിരുന്നു ഇദ്ദേഹം. കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ഏപ്രില്‍ പതിനെട്ടിനാണ് ഇദ്ദേഹത്തെ ഫര്‍വാനിയ ആശുപത്രിയില്‍ നിന്നും ജാബിര്‍ ആശുപത്രിയിലേക്ക് മാറ്റിയത്. സിറ്റി സെന്റര്‍ ജീവനക്കാരനായിരുന്നു.