കൊവിഡ് 19: കുവൈത്തില്‍ മലയാളി വീട്ടമ്മ മരണമടഞ്ഞു

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇത് 3 ആമത്തെ മലയാളിയാണു കുവൈത്തില്‍ കൊവിഡ് ബാധയേറ്റ് മരണമടയുന്നത്.

Update: 2020-05-14 18:31 GMT

കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊറോണ വൈറസ് ബാധയേറ്റ് ചികിത്സയിലിരുന്ന മലയാളി വീട്ടമ്മ മരണമടഞ്ഞു. കൊല്ലം അഞ്ചല്‍ ഏരൂര്‍ സ്വദേശി നടക്കുന്നം പുറം അശ്വതിഭവനില്‍ രേണുക തങ്കമണി(ബിജി47) ആണ് ബുധനാഴ്ച രാത്രി ഫര്‍വാനിയ ആശുപത്രിയില്‍ മരണമടഞ്ഞത്. കൊറോണ വൈറസ് ബാധയേറ്റ് തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുകയായിരുന്നു ഇവര്‍.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇത് 3 ആമത്തെ മലയാളിയാണു കുവൈത്തില്‍ കൊവിഡ് ബാധയേറ്റ് മരണമടയുന്നത്. മലപ്പുറം മുന്നിയൂര്‍ വെളിമുക്ക് സ്വദേശി മണക്കടവന്‍ സൈദലവി (56) ഇന്ന് ജാബിര്‍ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞത്. കൊവിഡ് ബാധയെ തുടര്‍ന്ന് തീവ്ര പരിചരണ വിഭാഗത്തില്‍ ചികില്‍സയിലായിരുന്നു ഇദ്ദേഹം. 

Tags:    

Similar News