കൊവിഡ് 19: കുവൈത്തില്‍ മലയാളി യുവാവ് മരിച്ചു

കോഴിക്കോട് വടകര ലോകനാര്‍കാവ് സ്വദേശി കുഞ്ഞി പറമ്പത്ത് അജയന്‍ പത്മനാഭന്‍ (48) ആണ് ഇന്ന് മരണമടഞ്ഞത്.

Update: 2020-05-30 13:32 GMT

കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊറോണ ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരണമടഞ്ഞു. കോഴിക്കോട് വടകര ലോകനാര്‍കാവ് സ്വദേശി കുഞ്ഞി പറമ്പത്ത് അജയന്‍ പത്മനാഭന്‍ (48) ആണ് ഇന്ന് മരണമടഞ്ഞത്.

കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മിഷ്‌രിഫിലെ ഫീല്‍ഡ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇദ്ദേഹം. ഏറെ കാലമായി കുവൈത്തിലെ സലൂണില്‍ ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ: സന്ധ്യ. രണ്ടു മക്കളുണ്ട്. 

Tags:    

Similar News