കുവൈത്തില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശി മരണപ്പെട്ടു

കുവൈത്തിലെ ജാബിര്‍ ഹോസ്പിറ്റലില്‍ കൊവിഡ് ചികിത്സയിലിരിക്കെയാണ് മരണം. കുവൈത്തില്‍ ബേക്കറി ജീവനക്കാരനായിരുന്നു.

Update: 2020-06-29 16:13 GMT

കുവൈത്ത് സിറ്റി: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കോഴിക്കോട് നന്തി സ്വദേശി മരണപ്പെട്ടു. കോഴിക്കോട് നന്തി കടലൂര്‍ സ്വദേശി കാഞ്ഞിരക്കുറ്റി ഹമീദ് (54) ആണ് മരണപ്പെട്ടത്.

കുവൈത്തിലെ ജാബിര്‍ ഹോസ്പിറ്റലില്‍ കൊവിഡ് ചികിത്സയിലിരിക്കെയാണ് മരണം. കുവൈത്തില്‍ ബേക്കറി ജീവനക്കാരനായിരുന്നു.

പിതാവ്: പരേതനായ അസ്സൈനാര്‍, മാതാവ്: പരേതയായ നബീസ. സഹോദരന്‍ അസീസ് കുവൈത്തിലാണ്. ഭാര്യ: സക്കീന. മക്കള്‍; സല്‍മി, തന്‍സി, സല്‍ഗ. 

Tags:    

Similar News