കുവൈത്തില്‍ കൊവിഡ് ബാധിച്ച് മലയാളി മരണമടഞ്ഞു

പത്തനംതിട്ട കോഴഞ്ചേരി സ്വദേശി കുറുന്തോട്ടികല്‍ റോയ് ചെറിയാന്‍ (75) ആണു മരണമടഞ്ഞത്.

Update: 2020-07-06 18:08 GMT

കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊവിഡ് ബാധിച്ച് ചികില്‍സയിലായിരുന്ന മലയാളി മരണമടഞ്ഞു. പത്തനംതിട്ട കോഴഞ്ചേരി സ്വദേശി കുറുന്തോട്ടികല്‍ റോയ് ചെറിയാന്‍ (75) ആണു മരണമടഞ്ഞത്.

കൊവിഡ് ബാധയേറ്റ് കഴിഞ്ഞ രണ്ടാഴ്ചയയി ഫര്‍വ്വാനിയ ആശുപത്രിയില്‍ ചികില്‍സയില്‍ ആയിരുന്നു ഇദ്ദേഹം. ആര്‍സി കോള കമ്പനിയിലെ ജീവനക്കാരനായിരുന്ന ഇദ്ദേഹം കഴിഞ്ഞ ഫെബ്രു വരിയില്‍ നാട്ടില്‍ സ്ഥിര താമസമാക്കാന്‍ തയ്യാറെടുക്കുന്നതിനിടയിലാണു കൊവിഡ് പശ്ചാത്തലത്തില്‍ വിമാന യാത്ര വിലക്കിനെ തുടര്‍ന്ന് യാത്ര മുടങ്ങിയത്. യുനൈറ്റഡ് ഇന്ത്യന്‍ സ്‌കൂള്‍ മുന്‍ പ്രിന്‍സിപ്പല്‍ സൂസണ്‍ റോയ് ആണു ഭാര്യ. ഏക മകള്‍ നേഹ ഹോളണ്ടിലാണ്. 

Tags:    

Similar News