മുംബൈയില്‍ മലയാളി കൊവിഡ് ബാധിച്ച് മരിച്ചു
രാജ്യത്തെ കൊവിഡ് രോഗബാധിതരയില്‍ ഏറ്റവും കൂടുതല്‍ മഹാരാഷ്ട്രയിലാണുള്ളത്. ആകെ 1,69,883 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ ഇതുവരെ രോഗം ബാധിച്ചത്.
മുംബൈ: മുംബൈ അന്ധേരിയില്‍ മലയാളി കൊവിഡ് ബാധിച്ച് മരിച്ചു. പാലക്കാട് സ്വദേശിനി പത്മിനി (85) ആണ് മരിച്ചത്. ഇതോടെ മുംബൈയില്‍ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 31 ആയി.
രാജ്യത്തെ കൊവിഡ് രോഗബാധിതരയില്‍ ഏറ്റവും കൂടുതല്‍ മഹാരാഷ്ട്രയിലാണുള്ളത്. ആകെ 1,69,883 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ ഇതുവരെ രോഗം ബാധിച്ചത്. ഇന്നലെ മാത്രം 5257 പേര്‍ രോഗികളായി. രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യം കണക്കിലെടുത്ത് മഹാരാഷ്ട്രയും, തമിഴ്‌നാടും അടുത്ത മാസം 31 വരെ ലോക് ഡൗണ്‍ നീട്ടി.