സൗദിയില്‍ കൊവിഡ് ബാധിച്ച് കോഴിക്കോട് സ്വദേശി മരിച്ചു
സൗദിയില്‍ കൊവിഡ് ബാധയെ തുടര്‍ന്ന് മരിക്കുന്ന മലയാളികളുടെ എണ്ണം 17 ആയി.
റിയാദ്: സൗദിയിലെ ജുബൈലില്‍ കൊവിഡ് ബാധിച്ച് മലയാളി മരിച്ചു. സൗദി ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ജുബൈല്‍ വൈസ് പ്രസിഡന്റും സൗദി നാഷണല്‍ കമ്മിറ്റി മെമ്പറുമായ കോഴിക്കോട് ഫറോക്ക് മണ്ണൂര്‍ സ്വദേശി പാലക്കോട്ട് ഹൗസില്‍ അബ്ദുല്‍ അസീസ് പി വി(52) യാണ് മരിച്ചത്.
20 വര്‍ഷത്തോളമായി അബൂദാവൂദ് കമ്പനി സെയില്‍സ് സൂപ്പര്‍വൈസറായി ജോലി ചെയ്തു വരികയായിരുന്നു. കുടംബ സമേതമാണ് ജുബൈലില്‍ കഴിഞ്ഞിരുന്നത്. അബ്ദുല്‍ അസീസിന് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. കുടുംബം ക്വാറന്റൈനിലാണ്. ഇസ് ലാഹി സെന്റര്‍ ഭാരവാഹിയായ ഇദ്ദേഹം ഈ റമദാനിലും റിലീഫ് പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു.
ഇതോടെ സൗദിയില്‍ കൊവിഡ് ബാധയെ തുടര്‍ന്ന് മരിക്കുന്ന മലയാളികളുടെ എണ്ണം 17 ആയി. കണ്ണൂര്‍ പാനൂര്‍ സ്വദേശി ഷബ്‌നാസ് (29), മലപ്പുറം ചെമ്മാട് സ്വദേശി സ്വഫ്‌വാന്‍ (41), വിജയകുമാരന്‍ നായര്‍ (51), മലപ്പുറം തെന്നല വെസ്റ്റ് ബസാര്‍ സ്വദേശി മുഹമ്മദ് എന്ന ഇപ്പു മുസ്ലിയാര്‍ (57), ആലപ്പുഴ ആദിക്കാട്ടുകുളങ്ങര സ്വദേശി ഹസീബ് ഖാന്‍ (51), മലപ്പുറം കൊളപ്പുറം ആസാദ് നഗര്‍ സ്വദേശി പാറേങ്ങല്‍ ഹസ്സന്‍ (56), മലപ്പുറം മക്കരപ്പറമ്പ സ്വദേശി പഴമള്ളൂര്‍ കട്ടുപ്പാറയിലെ അരിക്കത്ത് ഹംസ അബുബക്കര്‍ (59), മലപ്പുറം പാണ്ടിക്കാട് ഒറുവുമ്പുറം സ്വദേശി മുഹമ്മദ് റഫീഖ് (46), കൊല്ലം മൈനാഗപ്പള്ളി സ്വദേശി കടപ്പതുണ്ടില്‍ ശരീഫ് ഇബ്രാഹിം കുട്ടി (43), മലപ്പുറം നിലമ്പൂര്‍ മരുത സ്വദേശി നെല്ലിക്കോടന്‍ സുവദേവന്‍ (52), എറണാകുളം മുളന്തുരുത്തി സ്വദേശി ഇറക്കാമറ്റത്തില്‍ കുഞ്ഞപ്പന്‍ ബെന്നി (53), തൃശൂര്‍ കുന്നംകുളം കടവല്ലൂര്‍ സ്വദേശി പട്ടിയാമ്പുള്ളി ബാലന്‍ ഭാസി (60), കൊല്ലം ജില്ലയിലെ അഞ്ചല്‍ ഇടമുളക്കല്‍ ആതിര ഭവനില്‍ മധുസൂദനന്‍പിള്ള (61), കണ്ണൂര്‍ മൊഴപ്പിലങ്ങാട് സ്വദേശി കാരിയന്‍കണ്ടി ഇസ്മായീല്‍ (54), കാസര്‍ഗോഡ് കുമ്പള സ്വദേശി മൊയ്തീന്‍ കുട്ടി അരിക്കാടി (59), കൊല്ലം എഴുകോണ്‍ സ്വദേശിനി ലാലി തോമസ് പണിക്കര്‍ (53) എന്നിവരാണ് ഇതുവരെ സൗദിയില്‍ കൊവിഡ് ബാധിച്ച് മരണപ്പെട്ട മലയാളികള്‍.