തിരുവനന്തപുരം സ്വദേശി സൗദിയില്‍ കൊവിഡ് ബാധിച്ച് മരിച്ചു

27 വര്‍ഷമായി ഹാഇലില്‍ ഇദ്ദേഹം ഒരു റെഡിമെയ്ഡ് വസ്ത്രശാലയില്‍ ജീവനക്കാരനായിരുന്നു.

Update: 2020-06-07 04:40 GMT

റിയാദ്: കൊവിഡ് ബാധിച്ച് ചികിത്സയില്‍ ആയിരുന്ന തിരുവനന്തപുരം വള്ളക്കടവ് സുലൈമാന്‍ സ്ട്രീറ്റ് ചീലാന്തി മുക്ക് സ്വദേശി നസീര്‍ (53) ഹാഇലിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചു. 27 വര്‍ഷമായി ഹാഇലില്‍ ഇദ്ദേഹം ഒരു റെഡിമെയ്ഡ് വസ്ത്രശാലയില്‍ ജീവനക്കാരനായിരുന്നു. അവധി കഴിഞ്ഞ് നാട്ടില്‍ നിന്നെത്തിയിട്ട് എട്ട് മാസത്തോളമായി. ഷാഹുല്‍ ഹമീദ്, സഫൂറ ബീവി ദമ്പതികളുടെ മകനാണ്. ഭാര്യ: ജുനൈദ. മക്കള്‍:അസ്‌ലം, ആമിന, അസിഫ. 

Tags:    

Similar News