കൊവിഡ് 19: മലയാളി ജിംനേഷ്യം പരിശീലകന് അബഹയില്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടു
30 വര്‍ഷമായി ഖമീസ് മുശൈത് മിലിറ്ററി എയര്‍ ബേസില്‍ ജിംനേഷ്യം പരിശീലകനായി ജോലി ചെയ്യുന്നു.
അബഹ: കൊവിഡ് ചികിത്സയിലുണ്ടായിരുന്ന പൂന്തുറ ആലുകാട് സ്വദേശി സിദ്ധന് മുരുകന്(51) ഖമീസ് മുശൈത്ത് അല്‍ അയാത്ത് ആശുപത്രിയില്‍ വെച്ച് ഹൃദയാഘാതം മൂലം മരണപെട്ടു. 30 വര്‍ഷമായി ഖമീസ് മുശൈത് മിലിറ്ററി എയര്‍ ബേസില്‍ ജിംനേഷ്യം പരിശീലകനായി ജോലി ചെയ്യുന്നു. മാതാവ്: യശോദ, ഭാര്യ: ലൈല. മക്കള്‍: അരുണ്‍, അഞ്ജന.