കൊവിഡ് ബാധിച്ച വയനാട് സ്വദേശി മരിച്ചു
17 ന് രോഗം സ്ഥിരീകരിച്ച ഇദ്ദേഹത്തെ 25 ന് ആണ് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്.
കല്‍പറ്റ: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന വയനാട് സ്വദേശി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചു. ഓട്ടോ ഡ്രൈവറായിരുന്ന പേര്യ സ്വദേശി റെജി (45) ആണ് മരിച്ചത്. 17 ന് രോഗം സ്ഥിരീകരിച്ച ഇദ്ദേഹത്തെ 25 ന് ആണ് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്.