രാജ്യത്ത് മരണ സഖ്യ 2,252 കടന്നു; 24 മണിക്കൂറിനുള്ളില്‍ 3,970 രോഗികള്‍

കഴിഞ്ഞ രണ്ടാഴ്ചയായി ദിവസവും മൂവായിരത്തിലധികം പേര്‍ക്കാണ് രോഗം സ്ഥിരീകരിക്കുന്നത്. 100 ലേറെ മരണം റിപ്പോര്‍ട്ട് ചെയ്യുന്നുമുണ്ട്. നിലവിലത്തെ ആക്ടീവ് കേസുകള്‍ 53035 ആണ്.

Update: 2020-05-16 15:17 GMT

ന്യൂഡല്‍ഹി: ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരുന്നതിനിടയിലും രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം അനിയന്ത്രിതമായി വര്‍ദ്ധിക്കുന്നതായി കണക്കുകള്‍. ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 85,940 ആയി. മരണ സഖ്യ 2,252 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3,970 പേര്‍ക്ക് രോഗം കണ്ടെത്തുകയും 103 പേര്‍ മരിക്കുകയും ചെയ്തു.

കഴിഞ്ഞ രണ്ടാഴ്ചയായി ദിവസവും മൂവായിരത്തിലധികം പേര്‍ക്കാണ് രോഗം സ്ഥിരീകരിക്കുന്നത്. 100 ലേറെ മരണം റിപ്പോര്‍ട്ട് ചെയ്യുന്നുമുണ്ട്. നിലവിലത്തെ ആക്ടീവ് കേസുകള്‍ 53035 ആണ്.

രോഗമുക്തി നേടിയവരുടെ എണ്ണം 30,000 കവിഞ്ഞു. രോഗികളുടെ എണ്ണത്തിന്റെ കാര്യത്തില്‍ ഇന്ത്യ ചൈനയെ മറികടന്നുവെങ്കിലും ഇന്ത്യയിലെ മരണനിരക്ക് മൂന്ന് ശതമാനവും ചൈനയിലെത് 5 ശതമാനവുമാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ രോഗികള്‍ ഉള്ള രാജ്യങ്ങളില്‍ പതിനൊന്നാം സ്ഥാനമാണ് ഇന്ത്യയ്ക്ക്.

മഹാരാഷ്ട്രയില്‍ രോഗികളുടെ എണ്ണം മുപ്പതിനായിരത്തിലേക്ക് എത്തുകയാണ്. മരണസംഖ്യ ആയിരം കവിഞ്ഞു. മഹാരാഷ്ട്രയില്‍ ഇതുവരെ 1140 പോലിസുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.

ഡല്‍ഹിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ ആറ് മരണവും 438 കോവിഡ് കേസുകളും ആകെ രോഗികള്‍ 9333 ആണ്. ഗുജറാത്തില്‍ കൊവിഡ് ബാധിതരുടെ എണ്ണം 9932 ഉം മരണം 606 ആയി. രാജസ്ഥാനില്‍ 117 ഉം ബീഹാറില്‍ 46 ഉം കേസുകള്‍ സ്ഥിരീകരിച്ചു.

രാജ്യത്ത് ഇതുവരെ 118 സിഐഎസ്എഫുകാര്‍ക്കും കൊവിഡ് റിപ്പോര്‍ട്ട് ചെയ്തു. ഇന്ന് 16 ബിഎസ്എഫുകാര്‍ക്കും രോഗം സ്ഥിരീകരിച്ചു.

ശ്രമിക് ട്രയിനുകളില്‍ ഇന്നലെ രാത്രി വരെ 1.4 മില്യണ്‍ ആളുകള നാട്ടിലെത്തിച്ചെന്ന് ഇന്ത്യന്‍ റെയില്‍വെ അറിയിച്ചു. 1074 സര്‍വീസുകള്‍ നടത്തിക്കഴിഞ്ഞ മൂന്ന് ദിവസമായി രണ്ട് ലക്ഷം പേരെ വീതം നാടുകളില്‍ എത്തിക്കുന്നുണ്ട്. 

Tags:    

Similar News