രാജ്യത്തെ കൊവിഡ് രോഗികളില്‍ ഇനി ചികിത്സയിലുള്ളത് 3,31,146 പേര്‍ മാത്രം
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 20,783 പേര്‍ക്ക് കൊവിഡ് ഭേദമായി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 6,12,814 ആയി. സുഖം പ്രാപിച്ച രോഗികളും സജീവമായ കേസുകളും തമ്മിലുള്ള അന്തരം 2,81,668 ആയി ഉയര്‍ന്നു.
ന്യൂഡല്‍ഹി: നിലവിലെ കണക്കുകള്‍ പ്രകാരം, രാജ്യത്ത് ചികിത്സയിലുള്ള കൊവിഡ് 19 രോഗികളുടെ എണ്ണം 3,31,146 മാത്രമാണ്. 2020 ജൂണ്‍ പകുതിയോടെ രോഗമുക്തിനിരക്ക് 50% കടന്നതിന് ശേഷം സുഖം പ്രാപിക്കുന്നവരുടെ എണ്ണത്തില്‍ ക്രമാനുഗതമായ വര്‍ധനയും സജീവമായ കേസുകളുടെ എണ്ണത്തില്‍ കുറവുമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കോവിഡ്19രോഗികളില്‍ 63.25% പേര്‍ ഇതുവരെ സുഖം പ്രാപിച്ചു. അതോടൊപ്പം സജീവമായ കേസുകളുടെ എണ്ണത്തില്‍ 2020 ജൂണ്‍ മധ്യത്തിലെ 45% ല്‍ നിന്ന് ഇപ്പോള്‍ 34.18% വരെ എന്ന നിലയില്‍ ക്രമാനുഗതമായ കുറവുമുണ്ടായിട്ടുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 20,783 പേര്‍ക്ക് കൊവിഡ് ഭേദമായി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 6,12,814 ആയി. സുഖം പ്രാപിച്ച രോഗികളും സജീവമായ കേസുകളും തമ്മിലുള്ള അന്തരം 2,81,668 ആയി ഉയര്‍ന്നു.
കൊവിഡ് ചികിത്സിക്കുന്നതിനുള്ള ആശുപത്രി അടിസ്ഥാനസൗകര്യങ്ങളില്‍ കാറ്റഗറി I-ലെ 1,381 പ്രത്യേക കൊവിഡ് ആശുപത്രികള്‍, കാറ്റഗറി II- ലെ 3,100പ്രത്യേക കൊവിഡ് ഹെല്‍ത്ത് കെയര്‍ സെന്ററുകള്‍, കാറ്റഗറി III-ലെ10,367 കോവിഡ് കെയര്‍ സെന്ററുകള്‍ എന്നിവ ഉള്‍പ്പെടുന്നു. ഇവയിലെല്ലാം കൂടി 46,666 ഐസിയു കിടക്കകളുമുണ്ട്.
കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള സഹകരണത്തിലൂടെ, കൊവിഡ് വ്യാപനം രാജ്യത്തെ ചില പോക്കറ്റുകളില്‍ മാത്രമായി പരിമിതപ്പെടുത്താനായിട്ടുണ്ട്. രാജ്യത്തെ രോഗബാധിതരില്‍ 48.15% മഹാരാഷ്ട്ര, തമിഴ്‌നാട് എന്നീ രണ്ട് സംസ്ഥാനങ്ങല്‍ നിന്നാണ്. ആകെയുള്ള 36 സംസ്ഥാനകേന്ദ്രഭരണ പ്രദേശങ്ങളില്‍ 10 സംസ്ഥാനങ്ങളിലായാണ് ആണ് ആകെ രോഗബാധിതരില്‍ 84.62%. രോഗബാധിതരുടെ എണ്ണത്തിലെ നിയന്ത്രണത്തിനും ഫലപ്രദമായ ചികിത്സയൊരുക്കുന്നതിനുമായി കേന്ദ്രം ഈ സംസ്ഥാനങ്ങളില്‍ ഇടപെടുന്നത്തുടരുകയാണ്.
കൊവിഡ് 19മായി ബന്ധപ്പെട്ട സാങ്കേതിക വിഷയങ്ങള്‍, മാര്‍ഗനിര്‍ദേശങ്ങള്‍, ഉപദേശങ്ങള്‍ എന്നിവയുടെ ആധികാരികവും പുതിയതുമായ വിവരങ്ങള്‍ക്ക് https://www.mohfw.gov.in/ അല്ലെങ്കില്‍@MoHFW_INDIA സന്ദര്‍ശിക്കുക.
കൊവിഡ്19 മായി ബന്ധപ്പെട്ട സാങ്കേതിക അന്വേഷണങ്ങള്‍ക്ക്technicalquery.covid19@gov.inഎന്ന ഇമെയിലില്‍ ബന്ധപ്പെടുക. മറ്റ് അന്വേഷണങ്ങള്‍ക്ക്ncov2019@gov.inഅല്ലെങ്കില്‍ @CovidIndiaSeva യില്‍ ബന്ധപ്പെടുക.
കൊവിഡ്19 സംബന്ധിച്ച ഏത് അന്വേഷണങ്ങള്‍ക്കും ദയവായി കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയത്തിന്റെ ഹെല്‍പ്പ് ലൈന്‍ നമ്പരിരായ +91 11 23978046 ല്‍ വിളിക്കുക; അല്ലെങ്കില്‍ ടോള്‍ ഫ്രീ നമ്പറായ 1075 ല്‍ ബന്ധപ്പെടുക. കൊവിഡ് 19 സംബന്ധിച്ച സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ഹെല്‍പ് ലൈന്‍ നമ്പരുകള്‍ ഈ ലിങ്കില്‍ ലഭ്യമാണ്:
https://www.mohfw.gov.in/pdf/coronvavirushelplinenumber.pdf.