കൊവിഡ് പ്രതിരോധം; ഇന്ത്യന്‍ മെഡിക്കല്‍ സംഘം കുവൈത്തിലെത്തി

കൊറോണ വൈറസ് വ്യാപനം തടയുന്നതിനു നേരത്തെ കുവൈത്ത് ഇന്ത്യയുടെ സഹകരണം അഭ്യര്‍ത്ഥിച്ചിരുന്നു.

Update: 2020-04-11 14:46 GMT

കുവൈത്ത് സിറ്റി: കൊറോണ വ്യാപനം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കുവൈത്തിന് പിന്തുണയുമായി ഇന്ത്യന്‍ മെഡിക്കല്‍ സംഘം കുവൈത്തിലെത്തി. ഇന്ത്യയുടെ റാപ്പിഡ് റെസ്‌പോണ്‍സ് ടീം എന്ന പേരില്‍ അറിയപ്പെയ്യുന്ന വൈദ്യ സംഘമാണു ഇന്ന് കുവൈത്തില്‍ എത്തിയത്. പ്രത്യേക വ്യോമ സേനാ വിമാനത്തിലാണ് ഇവരെ കുവൈത്തിലേക്ക് എത്തിച്ചത്.

കൊറോണ വൈറസ് വ്യാപനം തടയുന്നതിനു നേരത്തെ കുവൈത്ത് ഇന്ത്യയുടെ സഹകരണം അഭ്യര്‍ത്ഥിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം കുവൈത്ത് പ്രധാനമന്ത്രി ഷൈഖ് സബാഹ് അല്‍ ഖാലിദ് അല്‍ സബാഹ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണില്‍ ബന്ധപ്പെട്ട് ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. ഇന്ത്യന്‍ വൈദ്യസംഘം കുവൈത്തില്‍ എത്തിയതായി സ്ഥിരീകരിച്ച് കൊണ്ട് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ട്വീറ്റ് ചെയ്യുകകയും ചെയ്തിട്ടുണ്ട്. വിദഗ്ദരായ ഡോക്ടര്‍മാരും സാങ്കേതിക പ്രവര്‍ത്തകരും അടങ്ങുന്ന 15 അംഗ സംഘം 2 ആഴ്ചയോളം കുവൈത്തില്‍ തങ്ങുമെന്നാണു സൂചന. കൊറോണ വൈറസ് ബാധിച്ച രോഗികള്‍ക്ക് ചികില്‍സ നല്‍കുകയും ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കുകയും ചെയ്യുക എന്നുള്ളതാണു സംഘത്തിന്റെ പ്രധാന ദൗത്യം. 

Tags:    

Similar News