സമ്പര്‍ക്കത്തിലൂടെ കൊവിഡ്; കണ്ണൂര്‍ കോര്‍പറേഷന്‍ പൂര്‍ണമായും അടച്ചു

കണ്ണൂര്‍ കോര്‍പ്പറേഷന് കീഴിലെ മുഴുവന്‍ വാര്‍ഡുകളും കണ്ടെയിന്‍മെന്റ് സോണാക്കി. കടകളോ ഓഫീസുകളോ തുറന്നാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് ജില്ലാ പോലിസ് മേധാവിയും അറിയിച്ചു.

Update: 2020-06-17 16:03 GMT

കണ്ണൂര്‍: പതിനാലുകാരന് സമ്പര്‍ക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചതോടെ കണ്ണൂര്‍ നഗരം അനിശ്ചിത കാലത്തേക്ക് പൂര്‍ണമായും അടച്ചിടാന്‍ ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. കണ്ണൂര്‍ കോര്‍പ്പറേഷന് കീഴിലെ മുഴുവന്‍ വാര്‍ഡുകളും കണ്ടെയിന്‍മെന്റ് സോണാക്കി. കടകളോ ഓഫീസുകളോ തുറന്നാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് ജില്ലാ പോലിസ് മേധാവിയും അറിയിച്ചു. പതിനാലുകാരന്റെ രോഗത്തിന്റെ ഉറവിടം കണ്ടെത്താത്തത് ആശങ്ക വര്‍ധിപ്പിക്കുന്നതായി ജില്ലാ കലക്ടര്‍ പറഞ്ഞു. രണ്ട് ദിവസം മുമ്പ് കൊവിഡ് സ്ഥിരീകരിച്ച കെസ്ആര്‍ടിസി െ്രെഡവര്‍ എത്തിയ കണ്ണൂര്‍ ഡിപ്പോയിലെ 40 ജീവനക്കാര്‍ നിലവില്‍ ക്വാറന്റീനിലാണ്.  

Tags:    

Similar News