കൊവിഡ് 19: കുവൈത്തില്‍ നാല് പേര്‍ കൂടി മരണമടഞ്ഞു

383 സ്വദേശികള്‍ അടക്കം 641 പേര്‍ക്കാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ആകെ കൊറോണ വൈറസ് ബാധയേറ്റവരുടെ എണ്ണം 40291 ആയി.

Update: 2020-06-22 13:50 GMT

കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊറോണ വൈറസ് രോഗത്തെ തുടര്‍ന്ന് നാല് പേര്‍ കൂടി മരണമടഞ്ഞു. കൊവിഡ് ബാധിച്ച് വിവിധ ആശുപത്രികളില്‍ ചികില്‍സയിലായിരുന്നു ഇവര്‍. ഇതോടെ രാജ്യത്ത് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരണമടഞ്ഞവരുടെ എണ്ണം 330 ആയി.

383 സ്വദേശികള്‍ അടക്കം 641 പേര്‍ക്കാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ആകെ കൊറോണ വൈറസ് ബാധയേറ്റവരുടെ എണ്ണം 40291 ആയി. മറ്റു രാജ്യങ്ങളില്‍ നിന്നുള്ളവരുടെ വിവരം ലഭ്യമാക്കിയിട്ടില്ല.

ഇന്ന് രോഗ ബാധിതരായവരുടെ ആരോഗ്യ മേഖല തിരിച്ചുള്ള കണക്കുകള്‍ ഇപ്രകാരമാണ്. ഫര്‍വ്വാനിയ 120, അഹമദി 180, ഹവല്ലി 81, കേപിറ്റല്‍ 65, ജഹറ 195.

രോഗ ബാധ സ്ഥിരീകരിക്കപ്പെട്ടവരുടെ താമസ കേന്ദ്രങ്ങള്‍ അടിസ്ഥാനമാക്കിയുള്ള എണ്ണം: ഫര്‍വ്വാനിയ 22, സഅദ് അബ്ദുല്ല 32, ജിലീബ് 28, സുലൈബിയ താമസ കേന്ദ്രം 33 , ഖസര്‍ 36, സബാഹിയ 26.

ഇന്ന് 530 പേരാണു രോഗ മുക്തി നേടിയത്. ഇതോടെ ആകെ രോഗം സുഖമായവരുടെ എണ്ണം 31770 ആയി. ആകെ 8191പേരാണു ഇപ്പോള്‍ ചികില്‍സയില്‍ കഴിയുന്നത്. ഇവരില്‍ 181 പേര്‍ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്നവരുമാണ്. 

Tags:    

Similar News