കൊവിഡ് 19: കുവൈത്തില്‍ നാല് പേര്‍ കൂടി മരണമടഞ്ഞു; 742 പുതിയ കേസുകള്‍

385 സ്വദേശികള്‍ അടക്കം 742 പേര്‍ക്കാണു ഇന്നു രോഗ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ആകെ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 41033 ആയി.

Update: 2020-06-23 12:09 GMT

കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊറോണ വൈറസ് ബാധിച്ച് നാല് പേര്‍ കൂടി മരണമടഞ്ഞു. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് വിവിധ ആശുപത്രികളില്‍ ചികില്‍സയിലായിരുന്നു ഇവര്‍. ഇതോടെ രാജ്യത്ത് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരണമടഞ്ഞവരുടെ എണ്ണം 334 ആയി.

385 സ്വദേശികള്‍ അടക്കം 742 പേര്‍ക്കാണു ഇന്നു രോഗ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ആകെ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 41033 ആയി. മറ്റു രാജ്യങ്ങളില്‍ നിന്നുള്ളവരുടെ വിവരം ലഭ്യമാക്കിയിട്ടില്ല.

ഇന്ന് രോഗ ബാധിതരായവരുടെ ആരോഗ്യ മേഖല തിരിച്ചുള്ള കണക്കുകള്‍ ഇപ്രകാരമാണ്.ഫര്‍വ്വാനിയ 170, അഹമദി 240,ഹവല്ലി 98, കേപിറ്റല്‍ 72,ജഹറ 162. രോഗ ബാധ സ്ഥിരീകരിക്കപ്പെട്ടവരുടെ താമസ കേന്ദ്രങ്ങള്‍ അടിസ്ഥാനമാക്കിയുള്ള എണ്ണം: ഫര്‍വ്വാനിയ 39, റിഖ 24, ജിലീബ് 24, സബാഹിയ 24 , മംഗഫ് 36, തൈമ 44. ഇന്ന് 534 പേരാണ് രോഗ മുക്തി നേടിയത്. ഇതോടെ ആകെ രോഗം സുഖമായവരുടെ എണ്ണം 32304 ആയി. ആകെ 8395 പേരാണു ഇപ്പോള്‍ ചികില്‍സയില്‍ കഴിയുന്നത്. ഇവരില്‍ 165 പേര്‍ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്നവരുമാണ്. 

Tags:    

Similar News