കുവൈത്തില്‍ ഇന്ന് 909 പേര്‍ക്ക് കൊവിഡ്; രണ്ട് മരണം
ഇന്ന് 558 പേരാണ് രോഗ മുക്തി നേടിയത്. ഇതോടെ ആകെ രോഗം സുഖമായവരുടെ എണ്ണം 33367 ആയി. ആകെ 9082 പേരാണ് ഇപ്പോള്‍ ചികില്‍സയില്‍ കഴിയുന്നത്.
കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊറോണ സ്ഥിരീകരിച്ച് ചികില്‍സയിലായിരുന്ന രണ്ട് പേര് കൂടി മരണമടഞ്ഞു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ എണ്ണം 339 ആയി. 479 സ്വദേശികള്‍ അടക്കം 909 പേര്‍ക്കാണ് ഇന്നു രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ആകെ കൊറോണ വൈറസ് ബാധയേറ്റവരുടെ എണ്ണം 42788 ആയി. മറ്റു രാജ്യങ്ങളില്‍ നിന്നുള്ളവരുടെ വിവരം ലഭ്യമാക്കിയിട്ടില്ല.
ഇന്ന് രോഗ ബാധിതരായവരുടെ ആരോഗ്യ മേഖല തിരിച്ചുള്ള കണക്കുകള്‍: ഫര്‍വ്വാനിയ 243, അഹമദി 176, ഹവല്ലി 150, കേപിറ്റല്‍ 97 ,ജഹറ 243.
രോഗ ബാധ സ്ഥിരീകരിക്കപ്പെട്ടവരുടെ താമസ കേന്ദ്രങ്ങള്‍ അടിസ്ഥാനമാക്കിയുള്ള എണ്ണം: സഅദ് അബ്ദുല്ല 54, ഖസര്‍ 42, ഹവല്ലി 32, ജിലീബ് 60, ഫര്‍വ്വാനിയ 28, തൈമ 53.
ഇന്ന് 558 പേരാണ് രോഗ മുക്തി നേടിയത്. ഇതോടെ ആകെ രോഗം സുഖമായവരുടെ എണ്ണം 33367 ആയി. ആകെ 9082 പേരാണ് ഇപ്പോള്‍ ചികില്‍സയില്‍ കഴിയുന്നത്. ഇവരില്‍ 152 പേര് തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്നവരുമാണ്.