സാമ്പത്തിക മേഖല തുറക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നതായി സൗദി ധനമന്ത്രി

കൊവിഡ് 19 ന്റെ പാശ്ചാതലത്തില്‍ ചില മേഖലകളില്‍ ചിലവു ചുരുക്കല്‍ നടപടി സ്വീകരിക്കുമെന്ന് സൗദി ധന മന്ത്രി മുഹമ്മദ് അല്‍ജുദ്ആന്‍ വ്യക്തമാക്കി.

Update: 2020-04-23 01:51 GMT

ദമ്മാം: കൊവിഡ് 19 പ്രതിസന്ധികള്‍ക്കിടയില്‍ രാജ്യത്തെ സാമ്പത്തി മേഖല തുറക്കുന്നതിനെ കുറിച്ച് പഠനം നടത്തുകയാണെന്ന് സൗദി ധനമന്ത്രി മുഹമ്മദ് അല്‍ജുദ്ആന്‍ വ്യക്തമാക്കി.

നിര്‍മാണം. ഉല്‍പാദനം, മൊത്ത-ചില്ലറ വ്യാപാരം തുടങ്ങിയ മേഖലകളിലാണ് തുറന്നു പ്രവര്‍ത്തിക്കാന്‍ ആലോചിക്കുന്നത്. നിബന്ധനകള്‍ പാലിച്ചു കൊണ്ടാണ് ഇവ തുറന്നു പ്രവര്‍ത്തിക്കുക. ഉപഭോക്താവിനു സ്ഥാപനങ്ങളില്‍ എത്താന്‍ കഴിയുന്ന സാഹചര്യ ഒരുങ്ങേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം, കൊവിഡ് 19 ന്റെ പാശ്ചാതലത്തില്‍ ചില മേഖലകളില്‍ ചിലവു ചുരുക്കല്‍ നടപടി സ്വീകരിക്കുമെന്ന് സൗദി ധന മന്ത്രി വ്യക്തമാക്കി.

വിനോദം, ടൂറിസം, സ്‌പോര്‍ട്‌സ് തുടങ്ങിയവക്കു പുറമെ മറ്റ് ചില മേഖലകളില്‍ കൂടി ചിലവ് ചുരുക്കുന്നതിനെ കുറിച്ച് ആലോചിക്കും. 

Tags:    

Similar News