ട്രെയിന്‍ യാത്രക്കാരുടെ സുരക്ഷ ഏകോപിപ്പിക്കുന്നത് ഡിഐജി എ അക്ബര്‍; മൂന്ന് റെയില്‍വേ സ്‌റ്റേഷനുകളില്‍ എസ്പിമാരെ നിയോഗിച്ചു
യാത്രക്കാര്‍ക്ക് റെയില്‍വേ സ്‌റ്റേഷനുകളില്‍ നിന്ന് വീടുകളിലേക്ക് പോകാന്‍ പ്രത്യേക പാസിന്റെ ആവശ്യമില്ല. പാസിനു പകരമായി ട്രെയിന്‍ ടിക്കറ്റ് ഉപയോഗിക്കാവുന്നതാണ്.
തിരുവനന്തപുരം: ന്യൂഡല്‍ഹി-തിരുവനന്തപുരം സ്‌പെഷ്യല്‍ രാജധാനി ട്രെയിനില്‍ വരുന്ന യാത്രക്കാരുടെ സുരക്ഷാപരിശോധന ഏകോപിപ്പിക്കുന്നതിന് ഇന്റേണല്‍ സെക്യൂരിറ്റിയുടേയും റെയില്‍വേയുടേയും ചുമതലയുള്ള ഡിഐജി എ അക്ബറിനെ നിയോഗിച്ചതായി സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. ക്രമസമാധാനചുമതലയുള്ള എഡിജിപി ഡോ.ഷെയ്ക് ദര്‍വേഷ് സാഹിബ് മേല്‍നോട്ടം വഹിക്കും.
മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് യാത്രക്കാര്‍ ട്രെയിന്‍ മാര്‍ഗം എത്തിച്ചേരുന്ന കേരളത്തിലെ പ്രധാനപ്പെട്ട റെയില്‍വേ സ്‌റ്റേഷനുകളില്‍ എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥരെ സ്‌പെഷ്യല്‍ പോലിസ് ഓഫിസര്‍മാരായി നിയോഗിച്ചു. തിരുവനന്തപുരത്ത് വനിതാ ബറ്റാലിയന്‍ കമാണ്ടന്റ് ഡി ശില്‍പ്പ, ആലുവയില്‍ കെഎപി മൂന്നാം ബറ്റാലിയന്‍ കമാണ്ടന്റ് അരവിന്ദ് സുകുമാര്‍, കോഴിക്കോട് കെഎപി അഞ്ചാം ബറ്റാലിയന്‍ കമാണ്ടന്റ് ആര്‍ വിശ്വനാഥ് എന്നിവരെയാണ് നിയോഗിച്ചത്.
റെയില്‍വേ സ്‌റ്റേഷനുകളിലെ ക്രമീകരണങ്ങള്‍ക്ക് നേരിട്ട് നേതൃത്വം നല്‍കുന്നത് അതത് ജില്ലാ പോലിസ് മേധാവിമാരായിരിക്കും. ഓരോ സ്‌റ്റേഷനിലും മൂന്ന് ഓഫിസര്‍മാരേയും ഒരു പ്ലാറ്റൂണ്‍ പോലിസിനെയും വീതം വിന്യസിക്കും. എല്ലാ റെയില്‍വേ സ്‌റ്റേഷനുകളിലും വനിതകള്‍ ഉള്‍പ്പെടെയുള്ള പോലിസ് ഉദ്യോഗസ്ഥരെ ഡ്യൂട്ടിയ്ക്ക് നിയോഗിച്ചിട്ടുണ്ട്.
ട്രെയിനില്‍ എത്തുന്ന യാത്രക്കാരെ സാമൂഹിക അകലം ഉള്‍പ്പെടെയുള്ള ആരോഗ്യമാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമേ പുറത്തിറങ്ങാന്‍ അനുവദിക്കുകയുള്ളൂ. ട്രെയിനില്‍ നിന്നും റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും ഒരുമിച്ച് പുറത്തിറങ്ങാന്‍ യാത്രക്കാരെ അനുവദിക്കില്ല. യാത്രക്കാര്‍ക്ക് റെയില്‍വേ സ്‌റ്റേഷനുകളില്‍ നിന്ന് വീടുകളിലേക്ക് പോകാന്‍ പ്രത്യേക പാസിന്റെ ആവശ്യമില്ല. പാസിനു പകരമായി ട്രെയിന്‍ ടിക്കറ്റ് ഉപയോഗിക്കാവുന്നതാണ്. തിരുവനന്തപുരം, ആലുവ, കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനുകളില്‍ ജനമൈത്രി പോലിസിന്റെ ഹെല്‍പ്പ് ഡെസ്‌ക്കുകള്‍ ആരംഭിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ട്രെയിനില്‍ എത്തുന്നവര്‍ക്ക് എന്ത് ആവശ്യമുണ്ടെങ്കിലും ഹെല്‍പ്പ് ഡെസ്‌കിനെ സമീപിക്കാവുന്നതാണെന്നും സംസ്ഥാന പോലിസ് മേധാവി അറിയിച്ചു.