രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 18000 കടന്നു; രോഗ ലക്ഷണമില്ലാതെ വൈറസ് വ്യാപിക്കുന്നത് വെല്ലുവിളിയാകുന്നു
പത്ത് സംസ്ഥാനങ്ങളിലെ മൂന്നില്‍ രണ്ട് കൊവിഡ്‌കേസുകളില്‍ രോഗലക്ഷണമില്ലെന്നത് വെല്ലുവിളിയാണെന്ന് ഐസിഎംആര്‍ വ്യക്തമാക്കി. ലോക്ക് ഡോണ്‍ നിയന്ത്രണത്തില്‍ ഇളവുകള്‍ നല്‍കുമ്പോള്‍ രോഗലക്ഷണങ്ങളില്ലാതെ കൊവിഡ് വ്യാപിക്കുന്നത് കേന്ദ്രത്തിന് തലവേദനയാകുകയാണ്.
ന്യൂഡല്‍ഹി: ഇന്ത്യയിലെ കൊവിഡ് ബാധിതരുടെ എണ്ണം 18000 കടന്നു. ചൊവ്വാഴ്ച രാവിലെ സര്‍ക്കാര്‍ പുറത്തു വിട്ട ഔദ്യോഗിക കണക്കനുസരിച്ച് 18601 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്. ഇതുവരെ 590 പേര്‍ കൊവിഡ് രോഗം ബാധിച്ചു മരിച്ചു. 3252 പേര്‍ രോഗം ഭേദമായി ആശുപത്രിയില്‍ നിന്നും വീട്ടിലേക്ക് മടങ്ങി.
രാജ്യത്തേറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ള മഹാരാഷ്ട്രയില്‍ 4666 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഡല്‍ഹിയില്‍ 2081 പേര്‍ക്കും, ഗുജറാത്തില്‍ 1851 പേര്‍ക്കും, മധ്യപ്രദേശില്‍ 1485 പേര്‍ക്കും, രാജസ്ഥാനില്‍ 1576 പേര്‍ക്കും തമിഴ്‌നാട്ടില്‍ 1477 പേര്‍ക്കും ഉത്തര്‍ പ്രദേശില്‍ 1184 പേര്‍ക്കും ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. മഹാരാഷ്ട്രയില്‍ 552 പേര്‍ക്കും ഗുജറാത്തില്‍ 247 പേര്‍ക്കുമാണ് ഇന്നലെ മാത്രം കൊവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ മൂന്ന് ദിവസം കൊണ്ട് രോഗികളുടെ എണ്ണം ഇരട്ടിയാവുന്ന അവസ്ഥയാണ് ഗുജറാത്തില്‍.
അതേസമയം രാജ്യത്ത് പതിനെട്ട് സംസ്ഥാനങ്ങളിലെ കൊവിഡ് വ്യാപന തോത്കുറഞ്ഞതായും ആരോഗ്യമന്ത്രാലയം പറയുന്നു. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ഫലം കണ്ടു തുടങ്ങുന്നതായാണ് വിലയിരുത്തല്‍. ആദ്യ നാളുകളില്‍ മൂന്ന് ദിവസത്തിനുള്ളില്‍ കേസുകള്‍ ഇരട്ടിച്ചെങ്കില്‍ ഇപ്പോള്‍ രാജ്യ ശരാശരി ഏഴര ദിവസമായിരിക്കുന്നു. കേരളത്തില്‍ ഇത് 72 ദിവസമാണ്, ഒഡീഷയില്‍ 38 ഉം. അതായത് രണ്ട് സംസ്ഥാനങ്ങളിലും രോഗബാധ നന്നേ കുറവ്. ദില്ലിയില്‍ 7.5 ദിവസങ്ങള്‍ക്കിടയിലും,തമിഴ്‌നാട്ടില്‍ പതിന്നാല് ദിവസത്തിനുമിടയിലേ രോഗബാധിതരുടെം എണ്ണം ഇരട്ടിയാകുവന്നൂള്ളൂവെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഗോവ കൊവിഡ് മുക്തമായിക്കഴിഞ്ഞു. മാഹി, കുടക്, ഉത്തരാഖണ്ഡിലെ പൗരി ഗര്‍ഹ്വാള്‍ എന്നിവിടങ്ങളില്‍ 28 ദിവസമായി പുതിയ കേസില്ല. കഴിഞ്ഞ പതിനാല് ദിവസമായി ഒരു കേസുപോലും റിപ്പോര്‍ട്ട് ചെയ്യാത്ത ജില്ലകളുടെ എണ്ണം 54 ല്‍ നിന്ന് 59 ആയി. കൊവിഡിന് ലഭ്യമായ ഏക മരുന്ന് സാമൂഹിക അകലം പാലിക്കല്‍ മാത്രമാണെന്നും ആരോഗ്യമന്ത്രാലയം ആവര്‍ത്തിച്ചു.
എന്നാല്‍, പത്ത് സംസ്ഥാനങ്ങളിലെ മൂന്നില്‍ രണ്ട് കൊവിഡ്‌കേസുകളില്‍ രോഗലക്ഷണമില്ലെന്നത് വെല്ലുവിളിയാണെന്ന് ഐസിഎംആര്‍ വ്യക്തമാക്കി. ലോക്ക് ഡോണ്‍ നിയന്ത്രണത്തില്‍ ഇളവുകള്‍ നല്‍കുമ്പോള്‍ രോഗലക്ഷണങ്ങളില്ലാതെ കൊവിഡ് വ്യാപിക്കുന്നത് കേന്ദ്രത്തിന് തലവേദനയാകുകയാണ്. അസമിലെ ആകെ രോഗബാധിതരില്‍ 80 ശതമാനത്തിനും,ഉത്തര്‍പ്രദേശിലെ എഴുപത്തിയഞ്ച് ശതമാനത്തിനും, മഹാരാഷ്ട്രയിലെ 65 ശതമാനം പേരിലും രോഗലക്ഷണങ്ങള്‍ കണ്ടിരുന്നില്ല. ഡല്‍ഹിയിലെ രോഗബാധിതരില്‍ 85 ശതമാനം പേരുംകൊവിഡ് ലക്ഷണം കാണിച്ചില്ല.
20നും 45നും ഇടയില്‍ പ്രായമുള്ളവരിലാണ് രോഗലക്ഷണങ്ങളില്ലാതെ കൊവിഡ്സ്ഥിരീകരിച്ചത്.പെട്ടെന്നുണ്ടാകുന്ന ശ്വാസം മുട്ടലോടെ ആശുപ്ത്രിയില്‍ പ്രവേശിപ്പിച്ചതിനെ തുടര്‍ന്ന് നടത്തിയപരിശോധനയിലാണ് പല കേസുകളിലും കൊവിഡ് തെളിഞ്ഞത്.
അതിനിടെ രാജ്യത്തെ 170 ജില്ലകളെ കൊവിഡ് റെഡ് സോണ്‍ പട്ടികയില്‍ ഉള്‍പ്പെടുത്തി കേന്ദ്ര ആരോഗ്യ മന്ത്രാലയം. തീവ്ര ബാധിത പ്രദേശങ്ങളും ക്ലസ്റ്ററുകളും ഉള്‍പ്പെടുന്നതാണ് റെഡ് സോണ്‍. തീവ്ര ബാധിതമല്ലത്ത ജില്ലകള്‍ 207 ആണ്. രോഗ വ്യാപനം ഇല്ലാത്ത ജില്ലകളെ ഗ്രീന്‍ സോണിലാണ് ഉള്‍പെടുത്തിയിരിക്കുന്നത്.
രാജ്യത്ത് കൊവിഡ് തീവ്ര മേഖലകളിലെ സ്ഥിതി പരിശോധിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആറ് സമിതികള്‍ക്ക് രൂപം നല്‍കി. തീവ്രമേഖലകളില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടോ എന്ന് നേരിട്ടെത്തി
പരിശോധിക്കാനാണ് സമിതി. സമ്പൂര്‍ണ ലോക് ഡൗണ്‍ മെയ് 3ന് ശേഷവും തുടരാനാണ് ചില സംസ്ഥാനങ്ങളുടെ തീരുമാനം.