കൊവിഡ് 19: കൊണ്ടോട്ടി സ്വദേശി ദുബായില്‍ മരിച്ചു

കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പതിനഞ്ച് ദിവസമായി ദുബായ് എന്‍എംസി റോയല്‍ ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്നു.

Update: 2020-05-20 18:27 GMT

കൊണ്ടോട്ടി: കൊവിഡ് 19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന കൊണ്ടോട്ടി കോട്ടപ്പുറം സ്വദേശി ദുബായില്‍ മരിച്ചു. പുളിക്കല്‍ കൊട്ടപ്പുറം കൊടികുത്തിപറമ്പ് പരേതനായ ഉള്ളാടന്‍ മൊയ്തീന്‍കുട്ടിയുടെ മകന്‍ റഫീഖ് (40)ആണ് മരിച്ചത്. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പതിനഞ്ച് ദിവസമായി ദുബായ് എന്‍എംസി റോയല്‍ ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്നു. ഇന്നലെ ഉച്ചതിരിഞ്ഞ് നാലിന് മരിക്കുകയായിരുന്നു.

മാതാവ്: റുഖിയ്യ. ഭാര്യ: സിജിന. മക്കള്‍: ഇര്‍ഫാര്‍, ലിയ. സഹോദരങ്ങള്‍: ആലിക്കോയ, ഖദീജ, ഹഫ്‌സത്ത്. 

Tags:    

Similar News