ഗുരുവായൂരിലും വേളൂക്കരയിലും ചൊവ്വന്നൂരിലും പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

നേരത്തെ പ്രഖ്യാപിച്ച വാര്‍ഡുകള്‍ കണ്ടയ്ന്‍മെന്റ് സോണുകളായി തുടരും.

Update: 2020-07-16 14:48 GMT

തൃശൂര്‍: കൊവിഡ് രോഗവ്യാപനം തടയുന്നതിനായി ഗുരുവായൂര്‍ നഗരസഭ 35ാം ഡിവിഷനെയും വേളൂക്കര ഗ്രാമപഞ്ചായത്തിലെ 5, 7 വാര്‍ഡുകളെയും ചൊവ്വന്നൂര്‍ ഗ്രാമപഞ്ചായത്തിലെ 1ാം വാര്‍ഡിനെയും കണ്ടെയ്ന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ എസ് ഷാനവാസ് പ്രഖ്യാപിച്ചു.

നേരത്തെ പ്രഖ്യാപിച്ച കുന്നംകുളം നഗരസഭയിലെ 3, 7, 8, 10, 11, 12, 17, 19, 20, 21, 22, 25, 26, 33 ഡിവിഷനുകള്‍, നടത്തറ ഗ്രാമപഞ്ചായത്തിലെ 8ാം വാര്‍ഡ്, പുത്തന്‍ച്ചിറയിലെ 06, 07 വാര്‍ഡുകള്‍, അന്നമനടയിലെ 07, 08, 17 വാര്‍ഡുകള്‍, അരിമ്പൂരിലെ 5ാം വാര്‍ഡ്, ആതിരപ്പിള്ളിയിലെ 4ാം വാര്‍ഡ്, ഗുരുവായൂര്‍ നഗരസഭയിലെ 35ാം ഡിവിഷന്‍, ഇരിങ്ങാലക്കുട നഗരസഭയിലെ 27ാം ഡിവിഷന്‍, മുരിയാട് 8, 9, 11, 12, 13, 14 വാര്‍ഡുകള്‍, കടങ്ങോട് 4, 5 വാര്‍ഡുകള്‍ എന്നിവ കണ്ടെയ്ന്‍മെന്റ് സോണുകളായി തുടരും. 

Tags:    

Similar News