കൊറോണ: സൗദിയില്‍ ഇന്ന് മുതല്‍ രാത്രികാല കര്‍ഫ്യൂ

വൈകുന്നേരം ഏഴു മണി മുതല്‍ രാവിലെ ആറു മണി വരെയാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിരിക്കുന്നത്. ഇത് നടപ്പാക്കുന്നതിന് സിവില്‍, സൈനിക വിഭാഗങ്ങള്‍ ആഭ്യന്തരമന്ത്രാലയവുമായി സഹകരിക്കണം.

Update: 2020-03-23 02:02 GMT

റിയാദ്: സൗദി അറേബ്യയില്‍ ഇന്ന് (തിങ്കള്‍) രാത്രി മുതല്‍ 21 ദിവസത്തേക്ക് രാത്രി കാല കര്‍ഫ്യൂ ഏര്‍പ്പെടുത്തിയതായി സല്‍മാന്‍ രാജാവ് പ്രഖ്യാപിച്ചു. വൈകുന്നേരം ഏഴു മണി മുതല്‍ രാവിലെ ആറു മണി വരെയാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിരിക്കുന്നത്. ഇത് നടപ്പാക്കുന്നതിന് സിവില്‍, സൈനിക വിഭാഗങ്ങള്‍ ആഭ്യന്തരമന്ത്രാലയവുമായി സഹകരിക്കണം. സുരക്ഷ, സൈനിക, മാധ്യമ, ആരോഗ്യ, തന്ത്രപ്രധാന മേഖലകളെ നിബന്ധനകള്‍ക്ക് വിധേയമായി കര്‍ഫ്യൂവില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ഈ സമയത്ത് അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങരുതെന്നും പൊതുജനാരോഗ്യം സംരക്ഷിക്കുക സ്വദേശികളുടേയും പ്രവാസികളുടെയും ബാധ്യതയാണെന്നും കൊറോണ വൈറസ് വ്യാപനത്തിന് ആരും കാരണക്കാരാകരുതെന്നും രാജവിജ്ഞാപനത്തില്‍ പറയുന്നു.

സൗദി അറേബ്യയില്‍ ഇന്നലെ 119 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതോടെ രാജ്യത്തെ രോഗ ബാധിതരുടെ എണ്ണം 511 ആയി ഉയര്‍ന്നു. മക്കയില്‍ 72 പേര്‍ക്കും റിയാദില്‍ 34 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഖത്തീഫ്4, അല്‍ അഹ്‌സ3, അല്‍ ഖോബാര്‍3, ദഹ്‌റാന്‍1, ഖസീം1 എന്നിങ്ങനെയാണ് സ്ഥിരീകരിച്ചിട്ടുള്ളത്. രോഗം വ്യാപിക്കുന്ന സാഹചര്യത്തില്‍ അനങ്ങള്‍ അവശ്യഘട്ടത്തിലല്ലാതെ പുറത്തിറങ്ങരുതെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു. നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായാണ് രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുള്ളത്.

Tags:    

Similar News