കുവൈത്തില്‍ കര്‍ശന നിബന്ധനകളോടെ പള്ളികള്‍ തുറക്കാന്‍ അനുമതി

അടുത്ത മാസത്തോടെ രാജ്യത്തെ ജന ജീവിതം സാധാരണ നിലയിലേക്ക് തിരിച്ചു കൊണ്ടു വരാനാണു സര്‍ക്കാര്‍ ശ്രമം. ഇതിന്റെ ഭാഗമായാണ് കടുത്ത നിയന്ത്രണങ്ങളോടെ പള്ളികള്‍ തുറന്നു കൊടുക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

Update: 2020-05-28 02:54 GMT

കുവൈത്ത് സിറ്റി: കുവൈത്തില്‍ കര്‍ശന നിബന്ധനകള്‍ക്ക് വിധേയമായി പള്ളികള്‍ തുറന്ന് പ്രവര്‍ത്തിക്കുവാന്‍ ആരോഗ്യ മന്ത്രാലയം അനുമതി നല്‍കി. രാജ്യത്ത് കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് മാര്‍ച്ച് 13 നാണു പള്ളികള്‍ അടച്ചു പൂട്ടിയത്. അടുത്ത മാസത്തോടെ രാജ്യത്തെ ജന ജീവിതം സാധാരണ നിലയിലേക്ക് തിരിച്ചു കൊണ്ടു വരാനാണു സര്‍ക്കാര്‍ ശ്രമം. ഇതിന്റെ ഭാഗമായാണ് കടുത്ത നിയന്ത്രണങ്ങളോടെ പള്ളികള്‍ തുറന്നു കൊടുക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

ആരോഗ്യ മന്ത്രാലയം മതകാര്യ മന്ത്രാലയത്തിനു നല്‍കിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍:-

1. വിശ്വാസികള്‍ പരസ്പരം ഹസ്ത ദാനം ചെയ്യാന്‍ പാടുള്ളതല്ല.

2. അംഗശുദ്ധി (വുദു) ചെയ്യാനുള്ള സ്ഥലം അടച്ചിടുക.

3. ഓരോ വിശ്വാസിയും പ്രത്യേകമായുള്ള മുസല്ല ഉപയോഗിച്ച് കൊണ്ടായിരിക്കണം നമസ്‌കാരം നിവഹിക്കേണ്ടത്.

4. ഒരോ വിശ്വാസിയും 10 ചതുരശ്ര മീറ്റര്‍ അകലം പാലിക്കണം.

5. നിര്‍ബന്ധിത നമസ്‌കാരം നിര്‍വ്വഹിക്കാന്‍ മാത്രമാണ് അനുവദിക്കുക(സുന്നത്ത് നമസ്‌കാരത്തിനു അനുമതി നല്‍കില്ല).

6. പ്രാര്‍ത്ഥനക്ക് മുമ്പും ശേഷവുമുള്ള കൂടിച്ചേരലുകള്‍ അനുവദിക്കില്ല.

7. ദീര്‍ ഘ കാല രോഗികള്‍, വിട്ടുമാറാത്ത രോഗങ്ങളുള്ള വയോധികര്‍ മുതലായവരെ പള്ളികളില്‍ നിന്ന് വിലക്കുക.  

Tags:    

Similar News