കൊല്ലം: കടയ്ക്കല്‍ സ്വദേശിനിയായ ഗര്‍ഭിണിയുടെ കൊവിഡ് ഫലം പോസറ്റീവ്. കടയ്ക്കല്‍ ഇട്ടിവ വെളിന്തറ സ്വദേശിയായ 26കാരിയായ ഇവര്‍ ഒന്നര മാസം ഗര്‍ഭിണിയാണ്. കഴിഞ്ഞ 20നാണു ഭര്‍ത്താവിനൊപ്പം ഖത്തറില്‍ നിന്നെത്തിയത്. അന്നു മുതല്‍ വീട്ടുനിരീക്ഷണത്തിലായിരുന്നു. സ്രവത്തിന്റെ പരിശോധനാ ഫലം ഇന്നാണ് വന്നത്. ഭര്‍ത്താവിന്റെ പരിശോധനാഫലം നെഗറ്റീവാണ്. ഭര്‍ത്താവ്, ഭര്‍ത്താവിന്റെ മാതാപിതാക്കള്‍, ഭര്‍തൃസഹോദരന്‍ എന്നിവരെയും പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.