തൃശൂര്‍ കോര്‍പ്പറേഷന്‍ യോഗത്തില്‍ പങ്കെടുത്തവര്‍ക്ക് ക്വാറന്റീന്‍ നിര്‍ദേശിച്ച് മെഡിക്കല്‍ ബോര്‍ഡ്

ഹൈറിസ്‌ക്ക് വിഭാഗത്തില്‍പ്പെടുന്ന 6 പേര്‍ 14 ദിവസത്തേക്ക് ക്വാറന്റീനിലും തുടര്‍ന്നുളള 14 ദിവസം നിരീക്ഷണത്തില്‍ കഴിയുകയും വേണമെന്ന് മെഡിക്കല്‍ ബോര്‍ഡ് നിര്‍ദേശിച്ചു.

Update: 2020-06-22 14:05 GMT

തൃശൂര്‍: കോര്‍പ്പറേഷനില്‍ ജൂണ്‍ 15 ന് നടന്ന യോഗത്തില്‍ പങ്കെടുത്ത 18 പേര്‍ വീടുകളില്‍ ക്വാറന്റീനില്‍ കഴിയണമെന്ന് മെഡിക്കല്‍ ബോര്‍ഡ് യോഗം നിര്‍ദേശിച്ചു. ഈ യോഗത്തില്‍ പങ്കെടുത്ത ആരോഗ്യവിഭാഗം ജീവനക്കാരിക്ക് 21 ന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് മെഡിക്കല്‍ ബോര്‍ഡ് നിര്‍ദേശം പുറപ്പെടുവിച്ചത്.

പ്രാഥമിക സമ്പര്‍ക്കപട്ടികയില്‍ ഉള്‍പ്പെടുന്ന രോഗലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ 14 ദിവസം ക്വാറന്റീനില്‍ കഴിയണം. ഇക്കാലയളവില്‍ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ആ വിവരം ദിശയില്‍ റിപ്പോര്‍ട്ട് ചെയ്യണം. ഹൈറിസ്‌ക്ക് വിഭാഗത്തില്‍പ്പെടുന്ന 6 പേര്‍ 14 ദിവസത്തേക്ക് ക്വാറന്റീനിലും തുടര്‍ന്നുളള 14 ദിവസം നിരീക്ഷണത്തില്‍ കഴിയുകയും വേണമെന്ന് മെഡിക്കല്‍ ബോര്‍ഡ് നിര്‍ദേശിച്ചു. 

Tags:    

Similar News