സൗദിയില്‍ 4,092 പേര്‍ക്ക് കൂടി കൊവിഡ്

Update: 2022-02-03 01:03 GMT

റിയാദ്: സൗദിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 4,092 പേര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. നിലവിലെ രോഗികളില്‍ 4,604 പേര്‍ സുഖം പ്രാപിച്ചു. ചികിത്സയിലുള്ളവരില്‍ രണ്ടുപേര്‍ മരിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 6,95,217 ഉം രോഗമുക്തരുടെ എണ്ണം 6,49,334 ഉം ആയി. ആകെ മരണസംഖ്യ 8,943 ആയി.

സൗദി അറേബ്യയില്‍ കൊവിഡ് ബാധിതരില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്നവരുടെ എണ്ണം ആയിരം കവിഞ്ഞു. ആകെ 36,940 കോവിഡ് ബാധിതരാണ് രാജ്യത്താകെ ചികിത്സയിലുള്ളത്. ഇതില്‍ 1,002 പേരാണ് ഗുരുതരനിലയിലുള്ളത്. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്.

രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 93.40 ശതമാനവും മരണനിരക്ക് 1.28 ശതമാനവുമായി. 24 മണിക്കൂറിനിടെ 145,535 ആര്‍.ടിപി.സി.ആര്‍ പരിശോധനകള്‍ നടത്തി. പുതുതായി റിയാദ് 1,408, ജിദ്ദ 325, ദമ്മാം 272, ഹുഫൂഫ് 172, മക്ക 122, ജിസാന്‍ 101, മദീന 86 എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് ഇതുവരെ 5,77,01,653 ഡോസ് വാക്‌സിന്‍ കുത്തിവെച്ചു. ഇതില്‍ 2,55,92,472 ആദ്യ ഡോസും 2,37,29,950 രണ്ടാം ഡോസും 83,79,231 ബൂസ്റ്റര്‍ ഡോസുമാണ്.

Tags:    

Similar News